ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കേരള എഞ്ചിനീയേഴ്‌സ് ഫോറം(KEF) റിയാദിന്റെ ആഭിമുഖ്യത്തിൽ ‘ബ്രാൻഡ് യു’ എന്ന പേരിൽ കരിയർ ഇല്യൂമിനേഷൻ സെഷൻ സംഘടിപ്പിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടെ ആരംഭിച്ച പരിപാടി ഉൾക്കാഴ്ചയുള്ള സംഭാഷണങ്ങളിലൂടെയും വർക്ക്‌ഷോപ്പുകളിലൂടെയും പുതിയ തലമുറയിലെ എഞ്ചിനീയർമാർക്ക് തൊഴിലിൽ മികവ് പുലർത്താനുള്ള കഴിവു വികസിപ്പിക്കുന്ന തിനുള്ള വിവിധ പാഠങ്ങൾ ഉൾ കൊള്ളുന്നതായിരുന്നു. ആദ്യ സെഷൻ അവതരിപ്പിച്ച എഞ്ചിനീയർ സുകുൽ അബ്ദുള്ള സിവി തയ്യാറാക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും പങ്കെടുത്തവർ സമർപ്പിച്ച സാമ്പിൾ സിവികൾ അവലോകനം ചെയ്തു തിരുത്തലുകൾ നിർദ്ദേശിക്കു കയും ചെയ്തു.

തുടർന്ന് ഇർഫാൻ സയ്യിദ് (‘ഇൻഫോസിസ് ക്ലയന്റ് പാർട്ണർ) സാങ്കേതിക വിദ്യയുടെ ഭാവി പ്രവണതകളെപ്പറ്റി, വിശിഷ്യാ നിർമിത ബുദ്ധിയെയും(Artificial Intelligence) അതിന്റെ വൈവിധ്യമാർന്ന പ്രയോഗതലങ്ങളെ കുറിച്ചും തന്റെ ആഴത്തിലുള്ള അറിവുകൾ പങ്കിട്ടു. ‘ടോസ്റ്റ്മാസ്റ്റേഴ്‌സ്’ പരിശീലനത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കു കയും സ്വാധീനിക്കുകയും ചെയ്യുന്ന രീതിയിൽ പ്രസംഗങ്ങൾ നടത്താൻ വ്യക്തികളെ എങ്ങനെ സഹായിക്കുന്നു എന്നു സംവേദനാത്മക സെഷനിലൂടെ എഞ്ചിനീയർ റിയാസ് ഇബ്രാഹിംകുട്ടി വിശദീകരിച്ചു.

മികച്ച കരിയർ സ്വന്തമാക്കാനും പ്രൊഫഷണലായി മികവ് പുലർത്താനും ആഗ്രഹിക്കു ന്നവർക്കു ഈ സെഷനുകൾ വളരെയധികം സഹായകമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിന് എഞ്ചിനീയർമാരെ ശാക്തീകരി ക്കുന്നതിനു വ്യത്യസ്തമാർന്ന വിവിധ പരിപാടികൾ ഇതിന് തുടർച്ചയായി ഭാവിയിലും സംഘടിപ്പിക്കുമെന്ന് KEF ഭാരവാഹികൾ അറിയിച്ചു.
