Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരള എൻജിനീയർസ് ഫോറം(KEF) റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു.


മലയാളി പ്രവാസി എൻജിനീയേർസിന്റെ കൂട്ടായ്മയായ കേരള എൻജിനീയർസ് ഫോറം(KEF) റിയാദിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘ഓണം പൊന്നോണം 2023’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പ്രവാസി എൻജിനീയേഴ്സും അവരുടെ കുടുംബാംഗങ്ങളും അടക്കം ഇരുനൂറ്റി അമ്പതോളം അംഗങ്ങൾ പങ്കെടുത്തു.

പ്രത്യേക ക്ഷണിതാവായി പ്രശസ്ത ചിത്രകല ആർട്ടിസ്റ്റ് വിനി വേണുഗോപാൽ പങ്കെടുത്തു. മതസൗഹാർദ്ദവും സാമൂഹ്യബന്ധങ്ങൾ കൂട്ടിയിണക്കുന്നതും ലക്ഷ്യം വെച്ചുള്ള ആഘോഷ പരിപാടി പൂക്കള മത്സരത്തോടെയാണ് തുടക്കം കുറിച്ചത്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന മാവേലിയുടെ രംഗപ്രവേശനവും പുലിക്കളിയും കുട്ടികളിൽ പുതുമയും മുതിർന്നവരിൽ ഗൃഹാതുരത്വ ഓർമകളിലേക്ക് ഉള്ള ഒരു തിരിഞ്ഞുനോട്ടവും ആയിരുന്നു.

തുടർന്ന് നടന്ന തിരുവാതിരകളിയും, വിവിധ ഗ്രൂപ്കളായി തിരിച്ചുള്ള കലാ കായിക മത്സരങ്ങളും പങ്കെടുത്തവർക്ക് ആവേശമായി. കുട്ടികൾക്കായി പ്രത്യേകം മത്സര ങ്ങളും ഭാഗ്യശാലികളെ കണ്ടെത്തുവനായി തമ്പോല മത്സരവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളിൽ വിജയികൾ ആയവർക്കുള്ള സമ്മാനദാനത്തോടു കൂടി പരിപാടികൾ സമാപിച്ചു.


Read Previous

നാലാമത് റിയാദ് സീസണ്‍ ഒക്ടോബര്‍ 28 മുതല്‍; ഉദ്ഘാടനത്തിന് ക്രിസ്റ്റിയാനോ എത്തും, സൗദിയില്‍ ‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മ്യൂസിയം’ വരുന്നു, ട്രോഫികളും വ്യക്തിഗത സ്മരണികകളും പ്രദര്‍ശിപ്പിക്കും

Read Next

റിയാദ് കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »