റിയാദിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്‌മയായ കേരള എഞ്ചിനിയർസ് ഫോറം. (കെ ഇ എഫ്) “തരംഗ് 24” എന്ന പേരിൽ ശാസ്ത്ര സങ്കേതിക കലാവേദി സംഘടിപ്പിക്കുന്നു ജൂൺ ഏഴിന് റിയാദിലെ നവാരീസ് ആഡിറ്റോറിയത്തിൽ വെച്ച് 2 മണി മുതൽ നടക്കുന്ന തരംഗ് 2024 എന്ന ചടങ്ങില്‍ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുൽ വഹാബ്, യുവ സംരംഭകനും എഞ്ചിനീയറും ഐഡി ഫുഡ് ഗ്ലോബൽ സി.ഇ.ഒ.യുമായ പിസി മുസ്‌തഫ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കുമെന്ന് കെ ഇ എഫ് ഭാരവാഹികൾ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തരംഗ് 24നോട് അനുബന്ധിച്ച് “MIND MASTERS 2024” എന്ന പേരില്‍ റിയാദിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്റർസ്കൂൾ ക്വിസ് കോമ്പറ്റിഷൻ,സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംഘടനയുടെ ഭാഗഭാക്കായ വനിതാ എൻജിനീയർമാർക്കി ടയിൽ സ്വയം തൊഴിൽ, സംരഭക കഴിവുകൾ വർധിപ്പിക്കുന്നതിനായി മുന്നോട്ട് വച്ച “ഷീ കണക്ട‌്” എന്ന പ്രോഗം വലിയ വിജയമായി മുന്നോട്ടു പോകുന്നുവെന്ന് പ്രോഗ്രാം ഇന്‍ ചാര്‍ജ് എഞ്ചിനീയര്‍ നിതാ ഹമീദ് പറഞ്ഞു
എണ്ണൂറോളം അംഗങ്ങള്‍ കെ ഇ എഫ് റിയാദ് ചാപ്റ്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട് 98ൽ ജിദ്ദയിൽ രൂപീകൃതമായ കെ ഇ എഫില്‍ സൗദിയിലുടനീളം രണ്ടായിരത്തിലധികം അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
ജോലി നഷ്ടപ്പെടുന്നവർക്കും, പ്രൊഫഷണൽ രംഗത്ത് ഉന്നത വിദ്യാഭ്യാസവും കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടുന്നവർക്കും വേണ്ടി പ്രൊഫഷണൽ കൺസൾ ട്ടൻസി സെൽ കൂട്ടായ്‌മയുടെ കീഴിൽ പ്രവർത്തിച്ച് വരുന്നു. അംഗങ്ങളുടെ കായിക രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പി ക്കുന്നതിൻറെ ഭാഗമായി ഫുട്‌ബോൾ, ബാഡ്‌മിൻറൺ, വോളിബോൾ ക്ലബുകളും, കലാ-സാഹിത്യ രംഗങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കു ന്നതിന് ഓളം മ്യൂസിക് ബാൻഡും സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ആഷിക് പാണ്ടികശാല, ജനറൽ സെക്രട്ടറി നിസാർ ഹുസൈൻ, പ്രോഗ്രാം കോര്‍ഡിനേറ്റഴ്സായ നിതാ ഹമീദ്, മുഹമ്മദ് മുൻഷിദ്, ഉപദേശക സമിതി അംഗം മുഹമ്മദ് ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച തയ്യാറാക്കിയ ഓഡിയോ വാര്‍ത്ത കേള്‍ക്കാം