
റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (KEFR) സംഘടിപ്പിച്ച ‘’നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റ ൺ ടൂർണമെന്റ് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഏപ്രിൽ 17, 18 (വ്യാഴം, വെള്ളി) തിയ്യതി കളിൽ നടന്നു. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനാതിഥികളായി പ്രശസ്ത ഏഷ്യൻ ജൂഡോ ചാമ്പ്യൻ ഡോ. യഹ്യാ അൽസഹ്രാനി, സൗദി ഗെയിംസ് ബാഡ്മിൻറൺ ചാമ്പ്യൻ കദീജ നിസാ എന്നിവർ സംബന്ധിച്ചു.
കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽനിസാർ സ്വാഗതപ്രസംഗം നിർവഹിച്ചു. നിസാർ, ഹഫീസ്, രേഷ്മ, നൗഷാദലി, ഷാഹിദ് എന്നിവർ അതിഥികൾക്ക് മൊമെന്റോകൾ സമ്മാനിച്ചു. തുടർന്ന് എട്ട് മണിയോടെ പ്രധാനാതിഥികളുടെ ആദ്യ വിസിലോടെ മത്സരങ്ങൾ ആരംഭിച്ചു.
മത്സരാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടൽ കോർട്ടുകളിൽ ആവേശം സൃഷ്ടിച്ചു. പുരുഷന്മാർക്കായുള്ള ഡബിൾസ് പ്രോ മത്സരത്തിൽ നബീൽ അബ്ദുള്ള & റിസ്‌വി വി ജയം കൈവരിച്ചു. പുരുഷന്മാർക്കായുള്ള ഡബിൾസ് അമേച്വറിൽ ഹനീഫയും ഫഹദും ഉം സിംഗിൾസ് ഇനത്തിൽ അനസ് തയ്യിൽ ഉം വിജയിക ളായി. മിക്സഡ് ഡബ്ൾസിൽ മുഹമ്മദ് റോഷനും മെഹ്‌റിൻ റോഷനും ഉം വനിതകൾക്കായുള്ള ഡബ്ൾസ് ഇനത്തിൽ സന നാസറും മെഹ്രീൻ റോഷനും ഉം ജേതാക്കളായി. കുട്ടികളുടെ ഡബ്ൾസിൽ വിജയിക ളായ അമൽ മുഹമ്മദ് & അമൻ മുഹമ്മദ് ഉം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
അനസ്, ഷെബിൻ, നിഹാദ്, മുൻഷിദ്, ഫാറൂഖ്, നവാസ്, നിസാർ, രാഹുൽ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു