സൗദി അറേബ്യയിലെ മലയാളി എൻജിനീയയേഴ്‌സ് കൂട്ടായ്മ ആയ കേരള എൻജിനീ യേഴ്‌സ് ഫോറം റിയാദ് വാർഷിക സ്പോർട്സ് മീറ്റ് ഘടിപ്പിച്ചു. റിയാദ് സൂലെയ് വെച്ച് നടന്ന പരിപാടിയിൽ നിരവധി മലയാളി എഞ്ചിനിയേഴ്സും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു. നാലു ഗ്രൂപ്പുകളായി നടന്ന മത്സരങ്ങൾ വളരെ വീറും വാശിയും നിറഞ്ഞതായിരുന്നു.

പങ്കെടുത്തവർ തങ്ങളുടെ കഴിവുകളും കായികക്ഷമതയും പ്രകടിപ്പിക്കാൻ ഒരുങ്ങിയപ്പോൾ അന്തരീക്ഷം ആവേശവും പ്രതീക്ഷയും നിറഞ്ഞതായി മാറി. തങ്ങളുടെ ബാനറുകളും പതാകകളും പ്രദർശിപ്പിച്ച ഗ്രൂപ്പുകളുടെ വർണ്ണാഭമായ പരേഡ് ഉദ്ഘാടന ചടങ്ങിന്റെ പൊലിമയാക്കി മാറ്റി. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളായ സ്പ്രിൻ്റിംഗ്, റിലേ റേസുകൾ, ഷോർട് പുട് എന്നീ മല്സരങ്ങൾക്കു പുറമെ വ്യത്യസ്തമായ ഫൺ ഗെയിമുകളും നടത്തപ്പെട്ടു .ഓരോ ഇനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകൾ സമ്മാനിച്ചു
