സൗദി അറേബ്യയിലെ മലയാളി എൻജിനീയയേഴ്‌സ് കൂട്ടായ്മ ആയ കേരള എൻജിനീ യേഴ്‌സ് ഫോറം റിയാദ് (KEF-Riyadh) ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിച്ചു. നെറ്റ് മാസ്റ്റേഴ്സ് എന്ന പേരിൽ സംഘടിപ്പിച്ച ടൂർണമെൻ്റ് KEF – റിയാദ് വൈസ് പ്രസിഡൻ്റ് എൻജിനീയർ ആഷിക് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. റിയാദ് റായിദ് പ്രോ ഇൻഡോർ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു.

മൂന്ന് വിഭാഗങ്ങളിൽ ആയി നടത്തപ്പെട്ട ഡബിൾസ് മത്സരങ്ങളിൽ, കുട്ടികളുടെ വിഭാഗത്തിൽ അമൽ മുഹമ്മദ് – അമാൻ മുഹമ്മദ് ടീം ഒന്നാം സ്ഥാനവും ഫർഹാൻ അൽത്താഫ് – റിഹാൻ ഹനീഫ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ശഹ്‌ല ഫർസീൻ & ഭൈമി സുബിൻ ടീം ഒന്നാം സ്ഥാനം കരസ്തമാക്കി യപ്പോൾ ജബീന അമ്മാർ – സൽമ പ്രഷിൻ ടീം രണ്ടാം സ്ഥാനം സ്വന്തമാക്കി.

പുരുഷ വിഭാഗത്തിൽ പ്രശിൻ – ഇബ്നു ശരീഫ് ടീം ഒന്നാം സ്ഥാനവും മജ്രൂഫ് പള്ളിയത്ത് – റമീസ് റോഷൻ ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് KEF Riyadh ഭാരവാഹികൾ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.