Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരള എഞ്ചിനിയേഴ്സ് ഫോറം “ എഞ്ചിനീയേഴ്സ് ഓൺ ബോർഡ് “ സെമിനാർ സംഘടിപ്പിച്ചു


റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ വെച്ചാണ് എഞ്ചിനീയേഴ്സ് ഓൺ ബോർഡ് എന്ന പരിപാടി നടത്തിയത്. ഫോറം അംഗങ്ങളുടെ സാങ്കേതികവും വ്യക്തിപരവുമായ കഴിവുകൾ വികസി ൽപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച സെമിനാറിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

ചടങ്ങിൽ കെ ഇ എഫ് പ്രസിഡന്റ് അബ്ദുൽ നിസാർ, വൈസ് പ്രസിഡന്റ് ഷഫാന മെഹ്റു മൻസിൽ, ആഷിക് പാണ്ടികശാല,സെക്രട്ടറി മുഹമ്മദ് ഹഫീസ് എന്നിവർ സംസാരിച്ചു.. കെ ഇ എഫ് ലെ വിവിധ സബ് കമ്മിറ്റി പ്രവർത്തനങ്ങളും ഭാവി പരിപാടികളും അവതരിപ്പിച്ചു. സർട്ടിഫൈഡ് കോച്ചും പരിശീ ലകനുമായ ഷിജാസ് മൊഹിദീൻ ഗോൾ സെറ്റിങ്- ടേണിങ് വിഷൻ ടു ആക്ഷൻ എന്ന വിഷയത്തിൽ വിശദമായ ഇന്ററാക്ടിവ് സെഷൻ നടത്തി

വിവിധ മേഖലകളിലെ വിദഗ്ദ്ധരും അനുഭവസമ്പന്നരുമായ പ്രൊഫഷണലുകൾ പങ്കെടുത്ത പാനൽ ഡിസ്കഷൻ മുഖ്യ ആകർഷമായി. അബ്ദുൽ നിസാർ ഡിസ്കഷൻ നിയന്ത്രിച്ചു. അനീഷ് കെ എം – സൗദിയിലെ എഞ്ചിനീയറിംഗ് മേഖലയിലെ പുതിയ പ്രവണതകളും അവസരങ്ങളും,ഷെയ്ക് സലീം – എഞ്ചിനീയറിംഗിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സുഷ്മ ഷാൻ – എഞ്ചിനീയർമാർക്ക് ആവശ്യമായ സോഫ്റ്റ് സ്കിൽസ്, നജീബ് മുസ്ലിയാരകത്ത് – സൗദിയിലെ ബിസിനസ് അവസരങ്ങളും എൻജിനീയറിൽനിന്ന് നിന്ന് സംരംഭകനാകാനുള്ള സാധ്യതകളും,ഷരൂബ് ഇംതിയാസ് – സൗദി വ്യോമയാന മേഖലയിൽ ഉയർന്നുവരുന്ന തൊഴിൽ അവസരങ്ങൾ അഫ്താബ് മുഹമ്മദ് (കെ ഇ എഫ് ദമ്മാം പ്രസിഡന്റ് ) – കരിയർ പുരോഗതിയിലേക്ക് എത്താനുള്ള വഴികൾ എന്നീ വിഷയങ്ങളെ പറ്റി സംസാരിച്ചു .. അതിഥികൾക്ക് പ്രത്യേക മെമന്റോ നൽകി

എം ഇ പി മിഡിൽ ഈസ്റ്റ് അവാർഡ് ലഭിച്ച അജ്മൽ അബ്ദുൾ വക്കീലിനെ ചടങ്ങിൽ അനുമോദിച്ചു. കൂടാതെ റിയാദ് മാരത്തോണിൽ 42 കിമി, 21 കിമി പൂർത്തീകരിച്ച കെ ഇ എഫ് അംഗങ്ങളെയും റിയാദ് ഫ്രണ്ട്സ് ഫുട്ബോൾ ടൂർണമെന്റിൽ വിജയിച്ച കെ ഇ ഫ് ഫുട്ബോൾ ടീം അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു..പരിപാടികൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി,


Read Previous

ആശയറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെഎംസിസിഡോ അനിൽ മുഹമ്മദ്‌.

Read Next

സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »