ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കേരളത്തിൽ നിന്നുള്ള പ്രൊഫഷനുകൾ ആയ എഞ്ചിനീർമാർക് സൗദി അറേബ്യ യിലെ തൊഴിലവസരങ്ങൾ പരിചയപ്പെടാൻ സഹായിക്കുന്നതിന് കേരള എഞ്ചിനീ യേഴ്സ് ഫോറം റിയാദ് ഗ്രാബ്-ഓപ്പ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സൗദി അറേബ്യയിൽ നടക്കുന്ന വികസന പദ്ധതികളെ കുറിച്ചും, അവയിൽ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്നതിനെക്കുറിച്ചും കേരളത്തിലെ എഞ്ചിനീയർമാരുടെ അറിവും ധാരണയും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. എഞ്ചിനീയർ ഷാഹിദ് അലി, എഞ്ചിനീയർ ബാസിൽ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു 2030 അവസരങ്ങളെ കുറിച്ചുള്ള പാനൽ ഡിസ്കഷൻ.

സൗദി അറേബ്യയുടെ വിഷൻ 2030 സംരംഭം, എങ്ങിനെയാണ് സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും, എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിടുന്നത് എന്നും സൗദി അറേബ്യയിൽ ലഭ്യമായ അവസരങ്ങളും, ഇവിടെ നടക്കുന്ന പുരോഗതിയും അതുകൊണ്ടു രാജ്യത്തിന് ഉണ്ടാകുന്ന അഭിവ്യദ്ധിയേയും കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.
വിദഗ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷി ക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി പദ്ധതികളെ കുറിച്ച് വിശദീകരി ക്കുകയും എഞ്ചിനീർമാരുടെ സംശയങ്ങൾക്കും ആശങ്കകൾകും വ്യെക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

പ്രൊഫഷണലുകളെ അവരുടെ വൈദഗ്ധ്യവും അറിവും മെച്ചപ്പെടുത്താൻ സഹായി ക്കുന്നതിന് പരിശീലനവും മാർഗ്ഗദര്ശനങ്ങളും തുടർന്നും കേരളാ എഞ്ചിനീർസ് ഫോറത്തിന്റെ കീഴിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. . കേരളാ എഞ്ചിനീർസ് ഫോറം പ്രസിഡന്റ് എഞ്ചിനീയർ ഹസീബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. ടെക്നിക്കൽ ഇൻചാർജ് എഞ്ചിനീയർ ഹിദാശ്, ജനറൽ സ്ക്രെട്ടറി എഞ്ചിനീയർ നിസാർ ഹുസൈൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് എഞ്ചിനീയർ ആഷിക് പാണ്ടികശാല നന്ദിയും പറഞ്ഞു.
