Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരള എഞ്ചിനിയേഴ്സ് ഫോറം വനിതാ ശില്പശാല “വിസ്താര”


റിയാദ് : കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വനിതാ അംഗങ്ങൾക്കായി ശിൽപശാല സംഘടിപ്പിച്ചു, റിയാദിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി വനിതാ അംഗങ്ങൾ പങ്കെടുത്തു. സൗദിയിൽ സ്ത്രീകളുടെ പ്രൊഫഷണൽ,കരിയർ മേഖലയിലെ മുന്നേ റ്റത്തിനുള്ള പ്രധാന വഴികൾ പ്രസ്തുത പരിപാടിയിൽ എടുത്തുകാണിച്ചു. സൗദി വിഷൻ 2030 ന്റെ ഭാഗ മായി വരാനിരിക്കുന്ന വിപുലമായ തൊഴിലവസരങ്ങളെക്കുറിച്ച് ശ്രീ നിസാർ ഹുസൈൻ സംസാരിച്ചു .പ്രൊഫഷണൽ നെറ്റ്‌വർക്കിംഗിന്റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് ശ്രീ ഫെർമിസ് അബ്ദുൾ റഹിമാൻ, ഫലപ്രദമായ തൊഴിൽ നാവിഗേഷനായി അത്യാവശ്യമായ സിവി, ലിങ്ക്ഡ്ഇൻ ഒപ്റ്റിമൈസേ ഷൻ എന്നിവയെക്കുറിച്ച് ശ്രീ അമീർ ഖാൻ എന്നിവരുടെ ഉൾക്കാഴ്ചയുള്ള അവതരണങ്ങൾ സെഷനിൽ ഉണ്ടായിരുന്നു.

ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സംഗീത അനൂപ് നയിച്ച പ്രൊഫഷണൽ വർക്ക്‌ ഷോപ്പ് മുഖ്യ ആകർഷണമായിരുന്നു. ഡോ. യാസ്മിൻ മുഹമ്മദ്, ഡോ. സബിത മുഹമ്മദ്, ശ്രീമതി ദീപ്തി രാമചന്ദ്രൻ, ശ്രീമതി സംഗീത അനൂപ് എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയോടെയാണ് പരിപാടി അവസാ നിച്ചത്. ശ്രീമതി വർദ മാമുക്കോയ പാനൽ ചർച്ച നിയന്ത്രിച്ചു.പാനലിസ്റ്റുകൾ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെക്കുകയും എഞ്ചിനീയറിംഗ്, മെഡിസിൻ, വിദ്യാഭ്യാസം, അഡ്മിനിസ്ട്രേഷൻ മേഖലകളിലുടനീളമുള്ള നിലവിലെ അവസരങ്ങളെയും പ്രവണതകളെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും ചെയ്തു.

പ്രൊഫഷണൽ, കരിയർ, പേഴ്സണൽ ഡെവലപ്മെന്റിന് മുതൽകൂട്ടാവുന്ന മികച്ച ഒരു പരിപാടിയായി വിസ്താര,പരിപാടികൾക്ക് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഷഫാന മെഹ്റു മൻസിൽ സ്വാഗതവും നിത ഹിദാഷ് നന്ദിയും പറഞ്ഞു


Read Previous

ഡിജിറ്റൽ മീഡിയ ഇനി മുതൽ ‘സോഷ്യൽ മീഡിയ സെൽ’; ബൽറാമിനെ മാറ്റി, ഹൈബിക്ക് ചുമതല

Read Next

ഇടതുപക്ഷത്തെ വിജയിപ്പിക്കുക; കേളി തദ്ദേശ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »