യുവാക്കള്‍ക്ക് പരിശീലനം നല്‍കിയത് കേരളത്തിലെ നേതാക്കള്‍: ആയുധ പരിശീലനത്തിന് പിഎഫ്‌ഐ സമാഹരിച്ചത് 9.10 കോടി; തെളിവുകള്‍ കണ്ടെത്തി എന്‍ഐഎ


ബംഗളൂരു: നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പു കള്‍ക്ക് വേണ്ടി മാത്രം അനധികൃതമായി സമാഹരിച്ചത് 9.10 കോടി രൂപ. തെളിവുകള്‍ കണ്ടെത്തിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ബംഗളൂരു, തെലങ്കാന എന്നിവടങ്ങളില്‍ നിന്നും പിഎഫ്‌ഐയിലേക്ക് കടന്നുവന്ന യുവാക്കള്‍ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ആയുധ പരിശീലനം നല്‍കിയതെന്നും ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലില്‍ വ്യക്തമായി.

യോഗങ്ങളുടെ മറവിലായിരുന്നു ആയുധ പരിശീലനം നടത്തിയിരുന്നത്. വെട്ടുകത്തി, വാള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കാന്‍ യുവാക്കളെ പഠിപ്പിച്ചു. പിഎഫ്‌ഐ നേതാ ക്കളും അംഗങ്ങളും ആക്രമിക്കപ്പെട്ടാല്‍ ഹൈന്ദവര്‍ മറ്റ് മതസ്തരുടെ നേതൃത്വം വഹിക്കു ന്നവരെയും ക്രൂരമായി കൊലപ്പെടുത്തി തിരിച്ചടിക്കാന്‍ പിഎഫ്‌ഐ ആഹ്വാനം ചെയ്‌തെന്നാണ് കണ്ടെത്തല്‍.

ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതിയില്‍ ഏഴ് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേ ക്ഷയെ എതിര്‍ത്തതുകൊണ്ടാണ് ദേശീയ അന്വേഷണ ഏജന്‍സി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആര്‍എസ്എസും ഹിന്ദു നേതാക്കളും തങ്ങളുടെ ശത്രുക്കളാണെന്നും 2047-ഓടെ ജനാധിപത്യ ഭരണത്തില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കണമെന്നുമായി രുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഹ്വാനം.


Read Previous

ജൂഡീഷ്യറിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കണം; ഹൈക്കോടതി വിധിക്കെതിരെ പി ജയരാജന്‍

Read Next

ടെക്‌സാസില്‍ ദശലക്ഷത്തിലധികം ഏക്കര്‍ വിഴുങ്ങി വന്‍ കാട്ടുതീ; യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ തീപിടിത്തം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »