Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളപ്പിറവിദിനം: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു


റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (PPAR) എല്ലാ വർഷവും ’’രക്തം നൽകൂ ജീവൻ രക്ഷിക്കൂ” എന്ന പേരിൽ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർതനത്തിൻറെ ഭാഗമായി, ഈ വർഷം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 വെള്ളിയാഴ്ച റിയാദ് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) വച്ച് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രിസിഡൻറ് സാജു ദേവസ്സിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് കോർഡിനേറ്റർ നൂറാ ഖാലിദ് അൽ ഖൽദി ഉൽഘാടനം നിർവഹിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റി കൾ നൽകുന്ന ഇതുപോലെയുള്ള സേവനങ്ങൾ പ്രശംസനീഹമാണെന്നും, അതിനോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഉൽഘാടന പ്രസംഗത്തിൽ നൂറ ഖാലിദ് അഭിപ്രായപ്പെട്ടു. വിവിധ സംഘടകളെ പ്രധിനിധീകരിച്ച് അലി ആലുവ (എറണാകുളം പ്രവാസി അസോസിയേഷൻ), അജീഷ് ചെറുവട്ടൂർ (ഓഐസിസി), മുജീബ് മൂലയിൽ (കെഎംസിസി), റിയാസ് (കേരള എൻജിനീയേഴ്‌സ് ഫോറം), അഡ്വ. അജിത്‌ഖാൻ (കേളി), ബിബി (നേഴ്സസ് അസോസിയേഷൻ), സംഘടനയുടെ രക്ഷാധി കാരി സലാം പെരുമ്പാവൂർ, മുൻ പ്രസിഡന് കരീം കാനാമ്പുറം, അലി വാരിയത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. മലയാളികൾക്ക് പോറ്റ നാടിനോടുള്ള കൂറും കരുണയും കടപ്പാടുമാണ് ഇത്തരം ക്യാമ്പുകൾ വിളിച്ചോതുന്നത്.

പ്രോഗ്രാം കൺവീനർ അൻവർ കാലടി ക്യാമ്പിന് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് മെമ്പർമാരായ അമീർ കൊപ്പറമ്പിൽ, സിയാവുദ്ധീൻ മൂസ, ഷെമീർ പോഞ്ഞാശ്ശേരി, ഷാനവാസ്, മജീദ് പാറക്കൽ, ഉസ്മാൻ പരീത്, ഹാരിസ് മേതല, ജലീൽ ഉളിയന്നൂർ, അബ്ദുൽ ജബ്ബാർ, സ്വാലിഹ്, ഷെമീർ മുഹമ്മദ്, മുഹമ്മദ് അഷ്‌കർ, ഹിലാൽ ബാബു, സുഭാഷ് അമ്പാട്ട് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാട് സ്വാഗതവും ട്രെഷറർ തൻസിൽ ജബ്ബാർ നന്ദിയും പറഞ്ഞു.


Read Previous

എടപ്പാ റിയാദ് കേരളപ്പിറവിദിനം മധുരം വിതരണം ചെയ്‌ത്‌ ആഘോഷിച്ചു.

Read Next

ടി.എം.ഡബ്ല്യു.എ റിയാദ് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »