Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിലെ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ പുറത്ത്: പുതുതായി പേര് ചേര്‍ക്കാന്‍ അവസരം


തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേരാണ് കരട് വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കപ്പെട്ടത്. 2,54,42,352 പേര്‍ ഫോം പൂരിപ്പിച്ച് നല്‍കി. ഒഴിവാ ക്കപ്പെട്ടവര്‍ ഇന്ന് മുതല്‍ ഒരു മാസത്തിനകം പേര് ചേര്‍ക്കാന്‍ ഫോം നല്‍കണം. പരാതി പരിഗണിക്കാന്‍ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്.

നടപടി രണ്ടാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഇലക്ഷന്‍ കമ്മിഷന് കത്ത് നല്‍കിയി രുന്നു. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കുക. കമ്മിഷന് കണ്ടെത്താനാവാത്ത പലരും നാട്ടില്‍ത്തന്നെയുണ്ട് എന്നാണ് രാ,്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പറയുന്നത്. ഇവര്‍ക്ക് ഇനി പേര് ചേര്‍ക്കണമെങ്കില്‍ പുതിയ വോട്ടറായി അപേക്ഷിക്കണം.

എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്ക് ഡിസംബര്‍ 23 മുതല്‍ ഫോം ആറില്‍ അപേക്ഷി ക്കാം. ഡിക്ലറേഷനും നല്‍കണം. പുതിയതായി പേര് ചേര്‍ക്കാന്‍ ഫോറം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. മരണം, താമസം മാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റ് തിരുത്തലുകള്‍ക്കും ഫോറം എട്ടിലും അപേക്ഷി ക്കണം. ഫോറങ്ങള്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
.
കരട് പട്ടികയിലുള്ള ഒരാളുടെ പേര്‍ ഹിയറിങങ്ങിന് ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം.

ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ 30 ദിവസത്തിനകം സമീപിക്കണം. എന്യൂമറേഷന്‍ ഫോറങ്ങളിലെ തീരുമാനവും പരാതി തീര്‍പ്പാക്കലും ഡിസംബര്‍ 23 മുതല്‍ ഫെബ്രുവരി 14 വരെയാണ് നടക്കുന്നത്.


Read Previous

ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രം; ഒപ്പം ബഷീറും ഇംഎംഎസും കെ ആര്‍ നാരായണനും

Read Next

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ ക്രമക്കേട്’: ‘വോട്ട് ചോരി’ ജര്‍മനിയിലും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; നാണക്കേടെന്ന് ബിജെപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »