Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിനും സിഎഎ തടയാൻ കഴിയില്ല: ഇത് കേന്ദ്രത്തിൻ്റെ വിഷയം സംസ്ഥാനത്തിൻ്റേതല്ല: അമിത് ഷാ


പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ തടയാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും കേന്ദ്രത്തിന് മാത്രമേ പൗരത്വം അനുവദിക്കാൻ കഴിയൂ എന്നും ഷാ പറഞ്ഞു.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ സിഎഎ നടപ്പാക്കില്ലെന്ന് പറഞ്ഞിരുന്നു. നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 11 പാർലമെൻ്റിന് പൗരത്വം സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കാനുള്ള എല്ലാ അധികാ രങ്ങളും നൽകുന്നതാണ്. ഇത് കേന്ദ്രത്തിൻ്റെ വിഷയമാണ്, സംസ്ഥാനത്തിൻ്റേതല്ല. തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്ന് കരുതുന്നു. പ്രീണന രാഷ്ട്രീയത്തിന് വേണ്ടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കു ന്നത് ഞങ്ങളുടെ പരമാധികാര തീരുമാനമാണ്, അതിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

ആക്ട് നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ച അമിത് ഷാ, “ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ആരുടെയും പൗരത്വം എടുത്തുകളയാൻ സിഎഎയിൽ വ്യവസ്ഥയില്ല. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും പാർസി അഭയാർഥികൾക്കും അവകാശങ്ങളും പൗരത്വവും നൽകാൻ മാത്രമാണ് സിഎഎ.”


Read Previous

അശ്ലീല ഉള്ളടക്കം: 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ; 19 വെബ്‌സൈറ്റുകള്‍, 10 ആപ്ലിക്കേഷനുകള്‍, 57 സോഷ്യൽ മീഡിയ ഹാൻഡിലുകള്‍ നിരോധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.

Read Next

കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പത്മിനി തോമസും ബിജെപിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »