റാം മാധവും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ചയിലുണ്ടായിരുന്ന ആളുടെ പേര്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും; വിഡി സതീശന്‍


കോഴിക്കോട്: ആര്‍എസ്എസ് നേതാവ് റാം മാധവും എഡിജിപി എംആര്‍ അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിസിന സുകാര്‍ മാത്രമല്ല, മന്ത്രിസഭയിലെ ഒരു ഉന്നതന്‍ കൂടി കൂടിക്കാഴ്ചയില്‍ ഉണ്ടായിരു ന്നെന്നും സതീശന്‍ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുക യായിരുന്നു വിഡി സതീശന്‍

ഇരുവരുമായുള്ള കൂടിക്കാഴ്ചയില്‍ ആരൊക്കെ പങ്കെടുത്തുവെന്ന് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു കോക്കസ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കോക്കസില്‍ മന്ത്രിസഭയിലെ ഒരു ഉന്നതനും ഭാഗമാണ്.

പത്തുദിവസത്തിലേറെയായി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് ഭരണകക്ഷി എംഎല്‍എ അന്‍വര്‍ വെല്ലുവിളിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ പോലും ഇങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല. അന്‍വര്‍ പറയുന്നത് തെറ്റാണെങ്കില്‍ അയാള്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. അന്‍വര്‍ മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ വേണ്ടി യാണ് തന്റെ പേര് ഇടയ്ക്കിടെ പറയുന്നതെന്ന് സതീശന്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാ കുമ്പോള്‍ മാധ്യമങ്ങളെ കാണാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമാണെന്നും ഭീരുത്വമാണെന്നും സതീശന്‍ പറഞ്ഞു.

എഡിജിപി-ആര്‍എസ്എസ് ചര്‍ച്ച നടന്നുവെന്ന തന്റെ ആരോപണം ശരിയാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. തൃശൂരില്‍ സഹായിക്കാം. പകരം ഞങ്ങളെ ഉപദ്രവി ക്കരുത് എന്നായിരുന്നു ബിജെപിയോടുള്ള സിപിഎമ്മിന്റെ സമീപനം. പൂരം കലക്കി യത് നിസാര കാര്യമല്ല. എഡിജിപിക്ക് നേരിട്ട് പങ്കുണ്ട്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സതീശന്‍ പറഞ്ഞു. വിലക്കയറ്റമാണ് ഈ വര്‍ഷത്തെ സര്‍ക്കാരിന്റെ ഓണസമ്മാനം. സ്വീകരണ ചടങ്ങ് മാറ്റിവെച്ചുകൊണ്ട് ഹോക്കി താരം പിആര്‍ ശ്രീജേഷിനെ സര്‍ക്കാര്‍ അപമാനിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയും സ്‌പോര്‍ട്്‌സ് മന്ത്രിയും തമ്മിലുള്ള ഈഗോയാണ് ഇതിന് കാരണമെന്നും സതീശന്‍ പറഞ്ഞു.


Read Previous

അന്താരാഷ്ട്ര ചാരിറ്റി ദിനത്തിൽ സ്നേഹ കൈനീട്ടവുമായി അലിഫ് സ്കൂൾ വിദ്യാർത്ഥികൾ

Read Next

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാന്‍; ഇന്റലിജന്‍സ് നിരീക്ഷിക്കണമെന്ന് അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »