Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളത്തിന്റെ വളർച്ചയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു’; തരൂരിനെ അഭിനന്ദിച്ച് എംവി ഗോവിന്ദൻ


തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയി പ്പിക്കുന്നതാണെന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ലേഖനത്തെ പുകഴ്ത്തി സിപി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിലെ വ്യവസായ വളര്‍ച്ചയുടെ വസ്തുതകള്‍ തുറന്നു കാണിക്കുന്നതാണ് തരൂരിന്റെ ലേഖനം. സംസ്ഥാനത്ത് ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റെയും എല്ലാധാര ണകളെയും മാറ്റി പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവത രിപ്പിക്കുകയാണ് തരൂര്‍ ചെയ്തതെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘വസ്തുതയുടെ അടിസ്ഥാനത്തിലുള്ളതാണ് തരൂരിന്റെ ലേഖനം. ദൈവത്തിന്റെ സ്വന്ത് നാട് ബിസിനസ് കാര്യങ്ങളില്‍ ചെകുത്താന്റെ കളിസ്ഥലമാണെന്ന് പറയാറുണ്ട്. അതി ല്‍ വലിയ മാറ്റം വന്നത് ആഘോഷിക്കേണ്ടതാണെന്നാണ് തരൂര്‍ ലേഖനത്തില്‍ പറഞ്ഞ ത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യ ത്തിന്റെയും എല്ലാധാരണകളെയും മാറ്റി പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോക ത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് തരൂര്‍ ചെയ്തത്. അത് വസ്തുതാപരമാണ്. അത് ചുണ്ടിക്കാണിച്ച തരൂറിനെ അഭിനന്ദിക്കുന്നു. യുഡിഎഫ് ഉള്‍പ്പെടെ നടത്തുന്ന കള്ള പ്രചാരണത്തിനുള്ള കൃത്യമായ ബദലാണ് അത്. അത് സ്വാഭാവികമായും യുഡിഎഫി ന്കത്ത് പ്രശ്‌നമുണ്ടാക്കും’ – എംവി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ ഏത് ക്യാംപസില്‍ പ്രശ്‌നമുണ്ടായാലും അത് എസ്എഫ്‌ഐക്കെതിരെ ഉന്നയിക്കുകയാണ് ചില മാധ്യമങ്ങളുടെയും മറ്റും രീതി. അതുതന്നെയാണ് കോട്ടയം നഴ്‌സിങ്ങ് കോളജിലും സംഭവിച്ചതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആ സംഭവത്തില്‍ എസ്എഫ്‌ഐക്ക് ഒരു ബന്ധവും ഇല്ല. പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ ആത്മഹത്യയില്‍ എന്തെല്ലാമായിരുന്നു മാധ്യമങ്ങള്‍ പറഞ്ഞത്. അടിച്ചുകൊന്ന് കെട്ടി ത്തൂക്കിയതാണെന്നുവരെ പ്രചരിപ്പിച്ചു.

ആളുകള്‍ എന്തും കാണുമെന്ന് കരുതി തോന്നിയത് പറയുന്നതാണ് നില. അന്നേ പറഞ്ഞതാണ് ആത്മഹത്യയാണെന്ന്. സിബിഐ അന്വേഷണത്തില്‍ എസ്എഫ്‌ ഐക്കാര്‍ എന്ന് എവിടെയും പറയുന്നില്ല. അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കൃത്യമായി പറയുകയും ചെയ്തു. സംഭവത്തില്‍ മാധ്യമങ്ങള്‍ അന്നേ മാപ്പുപറയേണ്ട തായിരുന്നെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു വാളയാര്‍ അമ്മ. രാഷ്ട്രീയമായി ഉപയോഗിക്കാന്‍ വേണ്ടി ധര്‍മടത്ത് പിണ റായിക്കെതിരെ സ്ഥാനാര്‍ഥിയാക്കി. കേസില്‍ സിബിഐ അന്വേഷണം നടത്തി യപ്പോള്‍ രക്ഷിതാക്കളാണ് പ്രതിസ്ഥാനത്ത് എത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ടിപി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ നിലപാട് ഗോവിന്ദന്‍ തള്ളി. ആരെയും തല്ലരുതെന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Read Previous

കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് യുഡിഎഫ് സർക്കാരുകൾ; ഇടിച്ചു പൊളിക്കലാണ് എൽഡിഎഫ് നയം : പി കെ കുഞ്ഞാലിക്കുട്ടി

Read Next

സ്ത്രീകളുടെ കാലുകളോട് പ്രണയം മൊബൈല്‍ പരിശോദിച്ചപ്പോള്‍ ആയിരത്തിലധികം ഫോട്ടോകൾ, 25കാരന്‍ പിടിയിലായി 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »