Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമൃദ്ധിയുടെ താക്കോൽ’ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്; ആഗോള നിക്ഷേപ സംഗമം ഒക്ടോബര്‍ 27 തിങ്കളാഴ്ച മുതല്‍


റിയാദ്:ഒക്ടോബര്‍ 27 തിങ്കളാഴ്ച ആരംഭിക്കുന്ന ഭാവി നിക്ഷേപ സംരംഭ (ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ്) സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ണ്ണം റിയാദ്: ആഗോള നിക്ഷേപ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉച്ചകോടികളിലൊന്നായ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ (എഫ്. ഐ.ഐ) ഒമ്പതാം എഡിഷൻ ഒക്ടോബർ 27 മുതൽ 30 വരെ റിയാദിൽ നടക്കും. കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര സമ്മേളന കേന്ദ്രമാണ് ഈ ആഗോള സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.

ഒമ്പതാം പതിപ്പില്‍ 60 ബില്യൺ ഡോളറിന്റെ കരാറുകൾ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ചെയർമാൻ റിച്ചാർഡ് അറ്റിയാസ് പറഞ്ഞു. 20ലധികം രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. ആദ്യമായാണ് ഇത്രയും രാഷ്ട്രത്തലവന്മാർ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എന്ന് അദ്ദേഹം പറഞ്ഞു

സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽഷറ, പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്, ജോർദാനിയൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുള്ള എന്നിവർ ഇതിൽ ഉൾപ്പെടുമെന്നും അറ്റിയാസ് പറഞ്ഞു. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാം പതിപ്പിനായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ലോകമെമ്പാടുമുള്ള പ്രധാന നിക്ഷേപകർ, പ്രമുഖർ, വിദഗ്ധർ എന്നിവരുടെ വിപുലമായ സാന്നിധ്യം സമ്മേളനത്തിന് സാക്ഷ്യം വഹിക്കുമെന്ന് അറ്റിയാസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കൃത്രിമബുദ്ധി, ശുദ്ധമായ ഊർജ്ജം, മറ്റ് മേഖലകൾ എന്നിവയിൽ 200 ബില്യൺ ഡോളറിലധികം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാം പതിപ്പിൽ ഒപ്പുവെക്കാൻ പോകുന്ന കരാറുകളുടെ മൂല്യം മുൻ പതിപ്പിൽ ഒപ്പുവച്ച 28 ബില്യൺ ഡോളറിനേക്കാൾ കൂടുതലാകുമെന്നും അറ്റിയാസ് പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇതിൽ ഒപ്പിടാൻ എല്ലാ ദിവസവും നിരവധി അതിഥികൾ എത്തും.

‘സമൃദ്ധിയുടെ താക്കോൽ’ എന്ന വിഷയത്തിൽ റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ഒക്ടോബർ 27 മുതൽ 30 വരെ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേ റ്റീവ് സമ്മേളനത്തിന്റെ ഒമ്പതാമത് പതിപ്പിൽ ലോകമെമ്പാടുമുള്ള സി.ഇ.ഒമാരും ഉദ്യോഗസ്ഥരും പ​ങ്കെടുക്കുന്ന വർക്ക്‌ഷോപ്പുകളും ചർച്ചാ സെഷനുകളും കൂടാതെ 8000-ത്തിലധികം പങ്കാളികൾ, 600 പ്രഭാഷകർ, 250 സംഭാഷണ സെഷനുകൾ എന്നിവയും ഉൾപ്പെടുമെന്ന് അറ്റിയോസ് വിശദീകരിച്ചു.

നവീകരണത്തിലും സംയോജിത ആഗോള നിക്ഷേപ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘നിക്ഷേപ ദിന’ത്തിനായി സമ്മേളനത്തിന്റെ മൂന്നാം ദിവസം നീക്കിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ റിയാദ് സന്ദർശിക്കുന്നുണ്ട്. ഞങ്ങളു ടെ കാഴ്ചപ്പാട് ലളിതമാണ്. ഭാവി തലമുറകൾക്ക് മികച്ച ഭാവി സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഒരു മാറ്റമുണ്ടാക്കാൻ ആളുകൾ ഇവിടെ നിക്ഷേപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നവെന്നും അറ്റിയാസ് കൂട്ടിച്ചേർത്തു.

ഒക്ടോബർ 28, 29 തീയതികളിലെ പ്രധാന സമ്മേളനത്തിൽ സർക്കാർ, ബിസിനസ്, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുകയും നിക്ഷേപത്തിന്റെയും നയത്തിന്റെയും ഭാവിയെ ക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്യും. ഒക്ടോബർ 30ന് നടക്കുന്ന നിക്ഷേപ ദിനം ലോകത്തിലെ മറ്റ് നിക്ഷേപ ഇവന്റുകളിൽ നിന്ന് വ്യത്യസ്തമായി, കരാറുകൾ ഉറപ്പിക്കാനുള്ള വേദി കൂടിയാണ്. ഇവിടെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളുടെ തന്ത്രങ്ങൾ, ഹൈപ്പർ ഗ്രോത്ത് സംരംഭങ്ങൾ, അടുത്ത തലമുറ സാങ്കേ തികവിദ്യയുടെ ഡെമോകൾ, ആഗോള സ്ഥാപകരുമായും ലിമിറ്റഡ് പാർട്ണർമാരുമായുള്ള ഉന്നതതല നെറ്റ്‌വർക്കിംഗ് എന്നിവ നടക്കും.


Read Previous

പി.എം. ശ്രീ നിലപാടില്‍ മാറ്റമില്ല; ഇടതുപക്ഷ നയം മുഴുവന്‍ നടപ്പാക്കാന്‍ സര്‍ക്കാരിനാവില്ല: എം.വി ഗോവിന്ദന്‍

Read Next

അദാനിയെ സഹായിക്കാന്‍ കേന്ദ്രം എല്‍ഐസിയെ കരുവാക്കുന്നെന്ന് റിപ്പോര്‍ട്ട്; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »