Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖാലിസ്ഥാന്റെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്


ന്യൂഡൽഹി: വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. സിപിഎം രാജ്യസഭാ എം.പിമാരായ വി. ശിവദാസനും എ.എ. റഹീമിനുമാണ് ഞായറാഴ്ച രാത്രി വൈകി സന്ദേശം ലഭിച്ചത്. ഖാലിസ്ഥാൻ അനകൂലമല്ലെങ്കിൽ എം.പിമാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തിൽ പറയുന്നു.

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്. ഇന്ത്യൻ ഭരണാധികാരി കളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖാലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കേണ്ടെങ്കിൽ എം.പിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

ഇരുവരും ഉടൻ തന്നെ ഡൽഹി പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് വിവര ശേഖരണത്തിന് വീട്ടിലെത്തി. പുതിയ ഭീഷണിയെത്തുടർന്ന് പാർലമെന്റിൽ സുരക്ഷ ശക്തമാക്കും. അതേസമയം പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്നാണ് ആരംഭിക്കുന്നത്. നാളെയാണ് കേന്ദ്ര ബജറ്റ്. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും.


Read Previous

ബൈഡനേക്കാള്‍ എളുപ്പത്തില്‍ കമലാ ഹാരിസിനെ പരാജയപ്പെടുത്താനാകുമെന്ന് ഡൊണാള്‍ഡ് ട്രംപ്; പ്രസിഡന്റിന്റെ നിര്‍ദേശം ബഹുമതിയെന്ന് കമല ഹാരിസ്

Read Next

എ.ഐ റാംപില്‍ ചുവടുവെച്ച് ലോക നേതാക്കള്‍; ഫ്രാന്‍സിസ് പാപ്പ, ട്രംപ്, ബൈഡന്‍, പുട്ടിന്‍, മോഡി, കിം ജോങ് ഉന്‍… വീഡിയോ പങ്കുവെച്ച് ഇലോണ്‍ മസ്‌ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »