
ടെഹ്‌റാൻ: ഇറാൻ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത് എക്സ്. ‘സയണിസ്‌റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്‌തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇറാനിയൻ ഭരണ കൂടത്തിന്റെ ശക്തിയും കഴിവും മേൽക്കൈയും ഞങ്ങൾ മനസിലാക്കി കൊടുക്കും.’ എന്ന ഹിബ്രു ഭാഷയിൽ കുറിപ്പ് പങ്കിട്ടതിന് പിന്നാലെയാണ് എക്സിന്റെ നടപടി.
ഇതിനിടെ അയത്തൊള്ള അലി ഖമേനി (85) ഗുരുതര നിലയിലാണെന്നും അദേഹം മരിച്ചെന്നും പ്രചാരണമുണ്ട്. രണ്ടാമത്തെ മകൻ സയ്യദ് മൊജ്‌തബാ ഹുസൈനി ഖമേനിയെ ( 55) പിൻഗാമിയായി ഇറാൻ സൈന്യം പ്രഖ്യാപിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഖമേനിയെയും ഇസ്രയേൽ വധിക്കുമെന്ന ഭീതിയിൽ അദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായ അയത്തൊള്ള റൂഹൊള്ള ഖമേനിയുടെ മരണത്തെ തുടർന്ന് 1989 ലാണ് അലി ഹോസൈനി ഖമേനി പദവിയിൽ എത്തിയത്. ഇസ്ലാമിക വിപ്ലവത്തിൽ ഖമേനിയോടൊപ്പം നിർണായക പങ്കാളിയായിരുന്നു.