Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖമനേയിയുടെ മകന്‍ അടുത്ത പരമോന്നത നേതാവ്? ആരായാലും തീര്‍ക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്


ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടര്‍ന്ന് പിന്‍ഗാമിയായി മകന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിദഗ്ദ്ധരുടെ അസംബ്ലി ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയെന്നാണ് സൂചന.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അലിറെസ അറഫിക്കാണ് പരമോന്നത് നേതാവിന്റെ ആക്ടിംഗ് ചുമതല നല്‍കിയിരിക്കുന്നത്.

ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മോജ്തബ ഖമനേയി രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവാകുമെന്നാണ് സൂചന. ഇറാനെതിരായ യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഖമേനിയും ഭാര്യയും മകളും മരുമകളും ചെറുമകളും കൊല്ലപ്പെട്ടിരുന്നു. ഖമനേയിക്ക് ആറ് മക്കളാണ് ഉണ്ടായിരുന്നത്. മോജ്തബ ഇപ്പോഴും സുരക്ഷിതനായി കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ പരമോന്നത നേതാവിനേയും വധിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

ഇസ്രയേലിനെ തകര്‍ക്കുമെന്ന നിലപാട് തുടരുന്നിടത്തോളം ആരെയാണ് പരമോന്നത് നേതാവായി നിയമിക്കുന്നതെങ്കിലും അയാളായിരിക്കും ഇസ്രയേലിന്റെ അടുത്ത ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി എക്‌സില്‍ കുറിച്ചു. ആരാണ് പുതിയ നേതാവെന്നോ, എന്താണ് പേരെന്നോ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്നതോ ഒന്നും തന്നെ ഒരു വിഷയമേ ആയിരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും താനും ഇതിനുള്ള നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.


Read Previous

ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ, തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; രൂക്ഷവിമർശനവുമായി വിജയ്

Read Next

വിലയായി നല്‍കാന്‍ പോകുന്നത് നാല് കോടി രൂപ; മില്‍മയുടെ നീക്കം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »