Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തിട്ടില്ല’; റിപ്പോര്‍ട്ട് വ്യാജമെന്ന് ഇറാന്‍


ടെഹ്‌റാന്‍: കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍. മുംബൈയിലെ കോണ്‍സുലേറ്റ് ജനറല്‍ വഴി ഇറാന്‍ സര്‍ക്കാറാണ് ഇക്കാര്യം നിഷേധിച്ചത്. ഖമേനിയുടെ മകന്‍ മുജ്തബ ഖമേനിയെ പിന്‍ഗാമിയായി തെരഞ്ഞെക്കപ്പെട്ടുവെന്നും, ഉടന്‍ പരമോന്നത നേതാവായി ചുമതലയേല്‍ക്കുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം. യു.എസ്- ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തിലായിരുന്നു ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടത്.

മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനായ മുജ്തബയെ ഇസ്ലാമിക് റെവല്യൂ ഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് തെരഞ്ഞെടു ത്തതെന്നായിരുന്നു ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്. 88 അംഗ സമിതിയാണ് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യം വലിയ ഭരണപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് നിര്‍ണായക പ്രഖ്യാപനം എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍.

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഭീഷണിയുമായി ഇസ്രയേലും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിക്ക് പകരം ആരെ പുതിയ പരമോന്നത നേതാവായി തീരുമാനിച്ചാലും അയാളെയും വകവരുത്തുമെന്ന് ഇസ്രയേല്‍. അലി ഖമേനിക്ക് പകരക്കാരനായി ഇറാന്‍ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും ‘ഉന്മൂലനത്തിന്’ വിധേയരാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. അലി ഖമേനിയുടെ രണ്ടാമത്തെ മകന്‍ മുജ്തബ ഹുസൈനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം.


Read Previous

ഇറാൻ നടത്തിയ “ഭീരുത്വപരമായ” ആക്രമണങ്ങൾക്കെതിരെ തിരിച്ചടി നൽകാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സൗദി മന്ത്രിസഭാ യോഗം

Read Next

മാനവിക സന്ദേശമുയർത്തി മർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »