ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഒമ്പതുവയസുകാരന് ഒരു ആഗ്രഹം. ആ ആഗ്രഹം നിറവേറ്റി കൊടുത്ത് വാരാണസി പോലീസ്. ഒരു ദിവസത്തേക്ക് രണ്‍വീര്‍ ഭാരതി എന്ന ബാലന്‍ വാരാണസി സോണിന്റെ ഐ പി എസ് ഓഫീസറായത്. രണ്‍വീര്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഐ പി എസ് കാരനാവണമെന്ന് രണ്‍വീറിന്റെ ആഗ്രഹം അറിഞ്ഞ വാരാണസി എഡിജിപി പിയൂഷ് മോര്‍ദിയ ഇതു സഫലമാക്കണെന്ന് തീരുമാനിക്കുന്നത്. പോലീസിന്റെ യൂണിഫോം അണിഞ്ഞ് ഓഫീസിലിരിക്കുന്ന രണ്‍വീറിന്റെ ചിത്രങ്ങള്‍ എക്‌സിലൂടെയാണ് പങ്കുവച്ചത്.
9 വയസ്സുള്ള രണ്‍വീര്‍ ഭാരതി വാരണാസിയിലെ മഹാമന കാന്‍സര്‍ ഹോസ്പിറ്റലില്‍ ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലാണ്.ഈ സാഹചര്യത്തില്‍ രണ്‍വീര്‍ ഐപിഎസ് ഓഫീസറാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു, അതിനാല്‍ കുട്ടിയുടെ ആഗ്രഹം ഓഫീസില്‍ നിറവേറ്റി,’ ചിത്രങ്ങള്‍ പങ്കുവച്ച് പിയൂഷ് എക്‌സില്‍ കുറിച്ചു.
അതേ സമയം വാരാണസി പോലീസിന് ആഭിനന്ദിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയത്.ഒരു ദിവസത്തേക്ക് ബാലന്റെ ആഗ്രഹം സാധിപ്പിച്ച പീയൂഷ് നിരവധി ഹൃദയങ്ങള്‍ കീഴടക്കിയെന്നായിരുന്നു ഒരാൾ കുറിച്ചത്.