Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കിളിക്കൂട്ടം – വേനൽക്യാമ്പ്


 റിയാദ്: പുതുമ നിറഞ്ഞൊരു ലോകം പണിയാൻ ഒരുമയിൽ ചേർന്ന് വരുന്നവർ നാം എന്ന് ഉറക്കെ ഏറ്റുപാടികൊണ്ട് കേളി കുടുംബവേദി സംഘടിപ്പിച്ച കിളിക്കൂട്ടം പരിപാടി കുട്ടികളിലും കാഴ്ചക്കാരിലും നവ്യാനുഭവം ഉണ്ടാക്കി. അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുട്ടികളുടെ ക്യാമ്പ് വേനൽത്തുമ്പി കലാജാഥ സംസ്ഥാന പരിശീലകൻ മുസമ്മിൽ കുന്നുമ്മൽ നയിച്ചു.  ഉദ്ഘാടന ചടങ്ങിൽ ക്യാമ്പ് മാനേജർ സുകേഷ്‌കുമാർ ബൊക്കെ നൽകി മുസമ്മലിനെ  സ്വീകരിച്ചു .

പരിപാടിയിൽ  കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ,കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ,കേളി ട്രെഷറർ ജോസഫ് ഷാജി, കുടുംബവേദി ട്രെഷറർ ശ്രീഷ സുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷയായ ചടങ്ങിന് ക്യാമ്പ്  കോർഡിനേറ്റർ സീബ കൂവോട് സ്വാഗതം പറഞ്ഞു.

പ്രവാസലോകത്തെ കുട്ടികൾക്ക് അന്യമായ പാട്ടുകളും കളികളും കോർത്തിണക്കി സംഘടിപ്പിച്ച ഏകദിനക്യാമ്പ് കുട്ടികളെപ്പോലെതന്നെ ആടിയും പാടിയും മുതിർന്നവരും ആസ്വദിച്ചു . വിവിധ ജില്ലയിൽ നിന്ന് വന്നകുട്ടികൾ മഞ്ഞുരുക്കൽ എന്ന കളിയിലൂടെ പരസ്പരം പരിചയപ്പെടുകയും എല്ലാവരും കൂടി ചേർന്ന് ഉച്ചത്തിൽ കൂകിക്കൊണ്ടു കിളിക്കൂട്ടം പരിപാടി കുട്ടികൾ തന്നെ ഉദ്ഘാടനം ചെയ്തു .ഗ്രൂപ്പായി തിരിഞ്ഞു രാജാവിനെ കണ്ടെത്തിയും ,കൈകളിലെത്തിയ ബോട്ടിൽ അതിവേഗം കൈമാറിയും, റിങ്ങിലൂടെ  കയറിയിറങ്ങി സ്വന്തം   ഗ്രൂപ്പിനെ ജയിപ്പിക്കാനുള്ള വാശിയോടെയുള്ള കളിയും പങ്കെടുത്ത മുഴുവൻ പേർക്കും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചു.

മുസമ്മിലിനോടൊപ്പം സതീഷ് കുമാർ വളവിൽ, ഷെഫീഖ്, ഇ. കെ രാജീവ് ,ഷമൽരാജ്,റഫീഖ് ,രഞ്ജിത്ത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. സിജിൻ കൂവള്ളൂർ ,  സീന സെബിൻ, വിജില ബിജു, സജീന.വി.എസ്, വിദ്യ .ജി.പി, ഷഹീബ വി.കെ, ഗീത ജയരാജ്, ജയകുമാർ, ദീപ രാജൻ ,  ജയരാജ്, ഫിറോസ് തയ്യിൽ,  സുനിൽ കുമാർ, നൗഫൽ യു.സി, റഷീദ് ,സുനിൽ ബാലകൃഷ്ണൻ, സമീർ, കരീം, ജോർജ്ജ്, മുകുന്ദൻ ,ഗഫൂർ ആനമങ്ങാട് എന്നിവർ  കിളിക്കൂട്ടം പരിപാടിക്ക് നേതൃത്വം നൽകി


Read Previous

സുധീർ സുൽത്താൻ കുടുംബസഹായ ഫണ്ട്‌ കൈമാറി.

Read Next

അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് ജയ്‌ഷെ മുഹമ്മദ് ഭീഷണി; സുരക്ഷ വര്‍ദ്ധിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »