തിരുവനന്തപുരത്ത് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടി?; അയല്‍വാസി കസ്റ്റഡിയില്‍


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പനച്ചിമൂട് സ്വദേശിയായ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് നാട്ടുകാരുടെ ആരോപണം. പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെയാണ് രണ്ടു ദിവസമായി കാണാനില്ലാതായത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

പ്രിയംവദയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാണാതാകുന്നതിന് മുമ്പ് സ്ത്രീയെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.


Read Previous

വിമാനദുരന്തം: യാത്ര ചെയ്യാൻ മടിച്ച് ജനങ്ങൾ, ലണ്ടനിൽ നിന്ന് മുംബൈയിലേക്കുള്ള അനുഭവം പങ്ക് വച്ച് ഗുജറാത്തി ചലച്ചിത്ര നടി ആരതി ജോഷി

Read Next

ഉപാധികളേതുമില്ലാത്ത ഒരു സ്‌നേഹ ബന്ധത്തിന്‍റെ കാഴ്‌ചകള്‍; തന്നെ ഊട്ടിയിരുന്ന അമ്മയുടെ ദുഃഖത്തില്‍ നിറകണ്ണുകളുമായി പങ്കുചേരാനെത്തി ഈ കാടിന്‍റെ പുത്രന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »