ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ? എന്നാണ്. എന്നാല്‍ ഈ ചോദ്യം നെതര്‍ലണ്ടുകാരായ 70 കാരന്‍ യാന്‍ ഫാബറിന്റെയും 71 കാരി എല്‍സ് വാന്‍ ലീനിംഗെന്റെയും കാര്യം ഒഴിച്ചാണെന്ന് മാത്രം. ഒരു ദൈവദത്തമായ ദമ്പതികള്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ അനേകം വര്‍ഷം ഒരുമിച്ച് ജീവിച്ച് തങ്ങളുടെ കൊച്ചുമക്ക ളെയും കണ്ടശേഷം ഒടുവില്‍ അടുത്തടുത്തു കിടന്ന് ഒരേദിവസം ഒരേസമയത്ത് തന്നെ ദയാവധവും ഏകദേശം 50 വര്‍ഷം കൊതിതീരും വരെ പ്രണയിച്ച ശേഷം മരണത്തില്‍ പോലും വേര്‍പിരിയരുതെന്ന ആഗ്രഹം നിലനിര്‍ത്തിയ ഇരുവര്‍ക്കും ജൂണ്‍ ആദ്യ ആഴ്ച ഒരേ സമയത്താണ് കുത്തിവെച്ചുള്ള മരണം ഉറപ്പാക്കിയത്.
സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും ഒരേയൊരു മകന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ചുറ്റിലും സാക്ഷി നിര്‍ത്തിയാണ് ഇരുവരും മരണമടഞ്ഞത്. ഒരുമിച്ച് മരിക്കാന്‍ മാതാപിതാക്കള്‍ എടുത്ത തീരുമാനം ഹൃദയഭേദകമായിരുന്നെന്ന് മകന്‍ പറഞ്ഞു. കാര്‍ഗോ ബോട്ട് ഓപ്പറേറ്ററായിരുന്നു ജാന്‍ 20 വര്‍ഷത്തിലേറെയായി പുറംവേദനയെ തുടര്‍ന്ന് വിഷമിക്കുകയാണ്. 2022 ല്‍ ഭാര്യയ്ക്ക് മറവിരോഗവും പിടിപെട്ടു. വാക്കുകള്‍ രൂപപ്പെടുത്താന്‍ വരെ അവര്‍ പാടുപെട്ടു.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ മരണംവരെ ജാനും ലീനിംഗും ഒരുമിച്ചായിരുന്നു. ഇവരുടെ ആദ്യകാഴ്ചയും കിന്റര്‍ഗാര്‍ട്ടനിലായിരുന്നു. ജാന്‍ പിന്നീട് നെതര്‍ലണ്ടിന്റെ ദേശീയ യൂത്ത് ടീം വരെ കളിച്ചു. പിന്നീട് പരിശീലകനുമായി. എല്‍സ് ഈ സമയത്ത് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികയായി. കടലും കരയും വെള്ളവും ബോട്ടുമായിരുന്നു ഇരുവരേയും എല്ലാക്കാലത്തും അമ്പരപ്പിച്ചിരുന്നത്. ഇത് പിന്നീട് അവര്‍ക്ക് ഒരു കരിയറായി മാറി. ഇരുവരും ചേര്‍ന്ന് പിന്നീട് ഒരു കാര്‍ഗോബോട്ട് വാങ്ങി പിന്നീട് ചരക്കുകള്‍ കയറ്റിയിറ ക്കുന്ന ഒരു കമ്പനിയും ആരംഭിച്ചു. വെള്ളത്തിലും ബോട്ടിലുമായ തിരക്കിലായപ്പോള്‍ മകനെ ഇരുവരും ബോര്‍ഡിംഗ് സ്‌കൂളിലാക്കി.
ഭാരമേറിയ സാധനങ്ങള്‍ എടുത്തുവെയ്ക്കുകയും ഇറക്കുകയും ചെയ്ത് ജാന്റെ നടുവ് വേദന ഗുരുതരമായി. ഒടുവില്‍ ദമ്പതികള്‍ ബോട്ട് ജീവിതം മതിയാക്കി. 2003 ല്‍ ചെയ്ത ശസ്ത്രക്രിയയെ തുടര്‍ന്ന് പണി എന്നന്നേക്കുമായി അവസാനിപ്പിച്ചു. ഈ സമയത്തും എല്‍സ് ടീച്ചറായി ജോലി ചെയ്തു. 2018 ല്‍ എല്‍സ് ജോലിയില്‍ നിന്നും വിരമിച്ചു. ഈ സമയത്ത് എല്‍സ് മറവിരോഗത്തിന്റെ സൂചനകള്‍ കാണിച്ചു തുടങ്ങി. എല്‍സിന്റെ പിതാവും മറവി രോഗത്തില്‍ നിന്നുമാണ് മരണത്തിലേക്ക് പോയത്. 2022 നവംബറോടെ എല്‍സിന് വാക്കുകള്‍ കുട്ടിച്ചേര്‍ത്ത് പറയാന്‍ പോലും കഴിയാത്ത വിധത്തിലായി.
ശാരീരികബുദ്ധിമുട്ടും ജീവിതനിലവാരം താഴ്ന്ന രീതിയിലേക്ക് വന്നതും മൂലം ഇരുവരും ദയാവധം തേടി നെതര്‍ലന്റ് ‘റൈറ്റ് ടൂ ഡൈ’ ഓര്‍ഗനൈസേഷനെ സമീപിച്ചു. എല്‍സിന്റെ മറവിരോഗം മൂലം ആദ്യമൊന്നും ഇവരുടെ ആവശ്യം ചെവിക്കൊള്ളാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. രോഗിയുടെ കപ്പാസിറ്റി മൂലം അനുമതി കിട്ടാന്‍ പ്രയാസ മായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ മറവിരോഗ വിദഗ്ദ്ധരെ സമീപിച്ചു. ദയാവധത്തിന്റെ തലേന്ന് ഒരു ദിവസം മുഴുവന്‍ എല്‍സും ജാനും മകനൊപ്പം ചെലവഴിച്ചു. അവര്‍ തങ്ങളുടെ കൊച്ചുമക്കള്‍ക്കൊപ്പം കളിച്ചു. കടല്‍ത്തീരത്ത് ഒരു നടത്തത്തിന് പോയി. അവര്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കാനും സംഗീതം ശ്രവിക്കാനും സമയം ഉപയോഗിച്ചു.
പ്രായമായ ദമ്പതികളുടെ ജീവിതം ‘കൃത്യമായി ഒരേ സമയത്ത്’ അവസാനിപ്പിക്കുന്ന തായി ഡച്ച് ദയാവധ ഡോക്ടര്‍ വിവരിച്ചു. ഡോക്ടര്‍മാര്‍ വന്നു. ‘എല്ലാം പെട്ടെന്ന് സംഭവിച്ചു’, മെഡിക്കുകള്‍ അവരുടെ നടപടിക്രമങ്ങള്‍ പിന്തുടരുകയും പിന്നീട് ‘വെറും മിനിറ്റുകള്‍ക്കുള്ളില്‍’ അത് സംഭവിക്കുകയും ചെയ്തുവെന്ന് അവരുടെ മകന്‍ പറഞ്ഞു. രണ്ട് ഡോക്ടര്‍മാര്‍ ഒരേസമയം മാരകമായ കുത്തിവയ്പ്പ് നല്‍കുകയും ജൂണ്‍ 3 ന് ദമ്പതികള്‍ ഒരുമിച്ച് മരിക്കുകയും ചെയ്തു.