അബുദബി:യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കൂടികാഴ്ച നടത്തി. അബുദബിയിലെ ഹമദ് രാജാവിന്റെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച.

യുഎഇയും ബഹ്റൈനും തമ്മിലുളള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതടക്കമുളള കാര്യങ്ങള്‍ കൂടികാഴ്ചയില്‍ വിഷയമായി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാല്പര്യം മുന്‍ നിർത്തി പുരോഗതിയ്ക്ക് ഒരുമിച്ച് മുന്നോട്ടുപോകും. ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും വികസനവും നേടാന്‍ കഴിയട്ടെയെന്നും ഇരുവരും ആശംസിച്ചു.