നടി ഡോ പ്രിയയുടെ മരണവാർത്ത പങ്കുവച്ച് കിഷോർ സത്യ; എട്ടുമാസം ഗർഭിണി


നടി രഞ്ജുഷ മേനോന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമ – സീരിയൽ ലോകം. കഴിഞ്ഞദിവസമാണ് താരത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജുഷയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ സീരിയൽ മേഖലയിൽ നിന്ന് മറ്റൊരു മരണവാർത്ത കൂടി എത്തുകയാണ്.

സീരിയൽ നടി ഡോ.പ്രിയ മരണപ്പെട്ടതായി ടെലിവിഷൻ താരം കിഷോ‌ർ സത്യ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്ന് കിഷോർ സത്യ പറഞ്ഞു. പ്രിയ എട്ടുമാസം ഗ‌ർഭിണിയായിരുന്നുവെന്നും കിഷോർ കുറിപ്പിൽ വ്യക്തമാക്കി.

മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി.

ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. എട്ട് മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ഐ സി യുവിലാണ്.

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു.

ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. ആറ് മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന…

ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.

എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും….

വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….

മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു….

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി….

35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല….

ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും…

അറിയില്ല….

അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.


Read Previous

ഗംഭീര തിരിച്ചുവരവ്; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍

Read Next

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ആദ്യഘട്ട കുറ്റപത്രം ഇന്ന് ഇഡി സമര്‍പ്പിക്കും; വൻ കള്ളപ്പണ ഇടപാട് നടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »