വിദ്യാദീപം പദ്ധതിയുമായി കെ കെ ടി എം സീഡ്സ്: വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് ധനസഹായം.


വയനാട്:/തൃശ്ശൂര്‍ ഉരുൾപ്പൊട്ടലിൽ കനത്ത നഷ്ടം സംഭവിച്ച വയനാട് വെള്ളാർമല സ്കൂളിലെ അർഹരായ 57 വിദ്യാർത്ഥികൾക്ക് വിദ്യാദീപം പദ്ധതിയുടെ ഭാഗമായി കെ കെ ടി എം സീഡ്സ് 1.25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ധനസഹായവും വിദ്യാർത്ഥിക ളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനം വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സ്കൂൾ പി ടി എ ഫണ്ടിലേക്കും ധന സഹായം നൽകി.

“രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം അതിജീവിച്ച വിദ്യാർത്ഥികൾ പഠന ത്തിൽ ഉന്നത വിജയം നേടുകയും, നാടിന്റെ പ്രതീക്ഷയുടെ മുഖമായി മാറുകയും വേണമെന്ന്” മേപ്പാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഹെഡ് മാസ്റ്റർ വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

കെ കെ ടി എം സീഡ്സ് സെക്രട്ടറി വി. ആർ. സുധീഷ് അദ്ധ്യക്ഷത വഹിച്ചു.. അഡ്വ. ഭാനുപ്രകാശ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ. കെ പ്രിയേഷ്, അജിത്ത് പോളക്കുളത്ത്, പി. എസ്. സുനിൽ കുമാർ, എം. എൻ. ബിനു എന്നിവർ വിദ്യാർത്ഥിക ൾക്കുള്ള ധന സഹായങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ ടി. കെ. നജുമുദ്ദീൻ സ്വാഗതവും ജനിഫർ ഒ. എസ് നന്ദിയും പറഞ്ഞു


Read Previous

താള മേളഘോഷങ്ങളോടെ റിയാദ് പാലക്കാട്‌ ജില്ലാ കൂട്ടായ്മ ഓണം ആഘോഷിച്ചു

Read Next

യുഗാന്ത്യം: രത്തൻ ടാറ്റ വിടവാങ്ങി; മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »