Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ത്രൈമാസ കാമ്പയിന്‍ ‘വെനീസ് റഹ്മ’


റിയാദ്: കാരുണ്യത്തിന്റെ കരുതലിന് കരുത്തുപകരാന്‍ റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വെനീസ് റഹ്മ’ എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കാമ്പയിന്റെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കും. മാനസികമായും ശാരീരികമായും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് വിവിധ കായിക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെഎംസിസി ആലപ്പുഴ ജില്ല ഫുട്‌ബോള്‍ ടീം കെഎംസിസി സൂപ്പര്‍ കപ്പില്‍ പങ്കെടുക്കും.

മുസ്‌ലിം ലീഗിന്റെ ആശയങ്ങളും കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് വിഷ്വല്‍ എഡിറ്റിംഗ് ക്ലാസ്, വിദ്യാര്‍ത്ഥികള്‍ക്കു പ്രസംഗ മത്സരം, മെഡിക്കല്‍ ക്യാമ്പ്, ലീഡര്‍ഷിപ്പ് ട്രൈനിംഗ് പ്രോഗ്രാം, സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങിയ കര്‍മ്മ പദ്ധതികളാണ് ‘വെനീസ് റഹ്മ’യില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

ഉദ്ഘാടന പരിപാടിയില്‍ കെഎംസിസി ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ ബഷീര്‍ കോയിക്കലേത്ത്, ജില്ലാ പ്രസിഡന്റ് പികെ ഷാജി, ജന സെക്രട്ടറി സിയാദ് കായംകുളം, ട്രഷറര്‍ ഹാരിസ്, വൈസ് പ്രസിഡന്റ് ഷാഹിര്‍, വെല്‍ഫെയര്‍ കണ്‍വീനര്‍ കബീര്‍ കോട്ടപ്പുറം, മീഡിയാ കണ്‍വീനര്‍ ഫൈസല്‍, ഷാജഹാന്‍ ആലപ്പുഴ എന്നിവര്‍ സന്നിഹിതരായിരുന്നു.


Read Previous

അയ്യായിരം പേർക്ക് തൊഴിൽകൊടുക്കുമെന്ന് പറഞ്ഞപ്പോൾ പരിഹസിക്കപ്പെട്ട സ്ഥാപനം, ഇന്ന് 80,000പേർ; ഇന്ത്യയിലെ ആദ്യ ടെക്നോപാർക്കിൽ പകുതിയോളം സ്ത്രീകൾ

Read Next

സനയ്യ40 ഏരിയ സമ്മേളനം ജൂലൈ 18-ന്; സംഘാടക സമിതി രൂപീകൃതമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »