കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു


കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി ഉണർവ്വ് 24 സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് മുസ്ലിം ലീഗ് പിന്നിട്ട വഴികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ പ്രസിഡൻറ് ഇന്മാസ് ബാബു അധ്യക്ഷത വഹിച്ചു.

ഷംസുദ്ദീൻ വെള്ളിക്കുളങ്ങര,കെപി മുസ്തഫ, അസൈനാർ കളത്തിങ്കൽ, എസ് വി ജലീൽ, ഷറഫുദ്ദീൻ മാരായമംഗലം,എന്നിവർ സംസാരിച്ചു. വിവി ഹാരിസ് തൃത്താല,യൂസുഫ് മുണ്ടൂർ, അൻവർ സാദത്ത്, നൗഫൽ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം,മാസിൽ പട്ടാമ്പി, അനസ് നാട്ടുകൽ, ഷഫീഖ് വല്ലപ്പുഴ, മുഹമ്മദ് ഫൈസൽ, അൻസാർ ചങ്ങലീരി എന്നിവർ നേതൃത്വം നൽകി. നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ആഷിഖ് പത്തിൽ നന്ദിയും പറഞ്ഞു.


Read Previous

മുഖ്യമന്ത്രിക്ക് സ്ഥലജല വിഭ്രമമാണ് കൂടിക്കാഴ്ച നടത്തി, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം: ജമാഅത്തെ ഇസ്‌ലാമി അമീർ

Read Next

ഇന്ത്യൻ ഭരണഘടന ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലയും അവകാശങ്ങളുടെ കാവലാളും: രാഷ്‌ട്രപതി; ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »