Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആശയറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെഎംസിസിഡോ അനിൽ മുഹമ്മദ്‌.


റിയാദ്. ആഗ്രഹങ്ങളും ആശയുമറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ അനിൽ മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ ഒരുക്കിയ സ്വീകരണത്തിൽ സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഗ്രെയസ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു.

കെഎംസിസിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുകയും കോവിഡ് കാലത്ത് പല ആവശ്യങ്ങൾക്കും ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. കെഎംസിസി യുടെ മഹത്വം അന്ന് മനസ്സിലാക്കിയതാണ്. സാമ്പത്തിക മൂലധനം അനിവാര്യമാണെങ്കിലും സാമൂഹ്യ മൂലധനം ഏറെ പ്രധാനപ്പെട്ടതാണ്. കരുണയും ആർദ്രതയും സ്നേഹവും പകർന്നു നൽകുവാൻ കഴിയണം. ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള തലമുറ ഉയർന്നു വരണം. ആവശ്യങ്ങളും ആവേശവും രണ്ടാണ്. പക്വതയോടെ വിഷയങ്ങളെ സമീപിക്കുവാൻ കഴിയണം.

പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യം അത്ഭുതപ്പെടുത്തുന്നതാണ്. സ്വാദിഖലി ശിഹാബ് തങ്ങൾ ആശ്രയമില്ലാത്ത ആളുകൾക്ക് വേണ്ടി നിലകൊള്ളുന്ന മഹാ വ്യക്തിത്വമാണ്. ഉന്നത പാരമ്പര്യം പേറുന്ന കൊടപ്പനക്കൽ തറവാട് കേരളത്തിന്റെ മതേതര പൈതൃകത്തിന്റെ അടയാളമാണ്. പി കെ കുഞ്ഞാ ലിക്കുട്ടിയോളം പാകതയുള്ള നേതാവ് ഇന്ന് കേരളത്തിലില്ല. പറയുന്ന കാര്യങ്ങളിൽ അദ്ദേഹം കാണി ക്കുന്ന അവധാനത അനുകരണീയമാണെന്നും ഡോ അനിൽ മുഹമ്മദ് പറഞ്ഞു.

കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, മൊയ്തീൻ കുട്ടി പൊന്മള, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, പി സി അലി, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, അഡ്വ. അനീർ ബാബു, നാസർ മാങ്കാവ് റിയാദ് നന്മ കരുനാഗപ്പള്ളിയുടെ ഭാരവാഹികളായ ബഷീർ ഫത്തഹുദ്ദീൻ, അഖിനാസ് എം കരുനാഗ പ്പള്ളി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്‌റഫ്‌ കൽപകഞ്ചേരി നന്ദിയും പറഞ്ഞു. ആലപ്പുഴ ജില്ലാ കെഎംസിസി കമ്മിറ്റി ഡോ അനിൽ മുഹമ്മദിന് നൽകുന്ന ഉപഹാരം ഭാരവാഹികൾ ചേർന്ന് കൈമാറി.


Read Previous

തോല്‍പ്പിച്ചും തകര്‍ത്തും സഹായിക്കുന്നവര്‍; കാരശേരി മാഷും സാറ ടീച്ചറും തൊപ്പിവെച്ചിട്ടാണ് ഇറങ്ങിയതെങ്കില്‍ സച്ചിമാഷ് തോക്കുപിടിച്ച് നേരത്തെ ഇറങ്ങി’

Read Next

കേരള എഞ്ചിനിയേഴ്സ് ഫോറം “ എഞ്ചിനീയേഴ്സ് ഓൺ ബോർഡ് “ സെമിനാർ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »