കെ എം സി സി- ജയ് മസാല ആൻഡ് ഫുഡ്സ് ട്രോഫി ബെസ്റ്റ് 32’ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 16, 23, റിയാദില്‍


ബെസ്റ്റ് 32’ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് കെ എം സി സി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

റിയാദ്: സ്വത്വം ,സമന്വയം ,അതിജീവനം എന്ന പ്രമേയം ഉയർത്തി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ബെസ്റ്റ് 32’ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 16, 23 തിയ്യതികളിലായി റിയാദ് അൽമുതുവ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കെഎംസിസി കമ്മിറ്റികളും സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 32 ടീമുകളാണ് ബെസ്റ്റ് 32’ ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റില്‍ പങ്കെടുക്കുന്നതെന്നും വിജയികള്‍ക്ക് അയ്യായിരം റിയാലാണ് പ്രൈസ് മണിയായി നൽകും. ജയ് മസാല ആൻഡ് ഫുഡ്സ് സ്പോൺസർ ചെയ്യുന്ന ട്രോഫിയാണ് വിജയികൾക്ക് സമ്മാനിക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ജനുവരി 16 നും ക്വർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ജനുവരി 23 നും നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ദി വോയേജ്‘ സംഘടനാ ക്യാമ്പയിനിന്റെ ഭാഗമായി ചന്ദ്രിക വാർഷിക വരിക്കാരെ ചേർക്കുന്ന ക്യാമ്പയിന്‍ നോർക്ക ക്യാമ്പയിന്‍ ക്ഷേമനിധി, പ്രവാസി ഇൻഷൂറൻസ് എന്നിവയിൽ നൂറുകണക്കിന് പേരെചേര അംഗങ്ങളാക്കി

കെഎംസിസി കമ്മിറ്റികളുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കല്‍ . സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ലാ വെൽഫെയർ വിംഗിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് പരിശീലനവും ശില്പശാല. സോഷ്യൽ മീഡിയയിൽ സജീവമായ പ്രവർത്തകർക്ക് പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടി. ജില്ലാ കെഎംസിസിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്കൃതിയുടെ നേതൃത്തിൽ മാഗസിൻ പുറത്തിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാം സംഘടന ചെയ്തു തീര്‍ത്തു

റൂട്ട് 106 എന്നപേരിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രത്യേക സമ്മേളനങ്ങൾ ആരംഭിച്ചു. തുടർന്ന് സൂപ്പർ 16 എന്ന പേരിൽ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളും സമ്മേളനം സംഘടിപ്പിക്കും മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടപ്പിലാക്കിയ സീതി സാഹിബ് അക്കാദമിയ സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഓഫ് ക്യാമ്പസ് റിയാദിൽ സ്ഥാപിക്കും.

കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. സംഘടനക്കകത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള വർക്ക്‌ഷോപ്പ് കഴിഞ്ഞ ദിവസം നടന്നു. മരണപ്പെട്ട നേതാക്കളുടെ ഓർമ്മകൾ പങ്ക് വെക്കുന്ന നേതൃസ്‌മൃതി, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, കുട്ടികളെ സംഘടിപ്പിച്ചുള്ള എം എസ് എഫ് ബാലകേരളം, വനിത കെഎംസിസിക്ക്‌ ജില്ലാ തല ഘടകം രൂപീകരിക്കൽ തുടങ്ങിയ പരിപാടികൾ അടുത്ത മാസങ്ങളിലായി നടക്കുമെന്നും മലപ്പുറത്തിന്റെ വൈവിദ്ധ്യങ്ങളെ അനാവരണം ചെയ്തുള്ള ലിറ്ററേച്ചർ ആന്റ് കൾച്ചറൽ ഫെസ്റ്റ് . മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാർദ്ദം, മാതൃക തുടങ്ങിയ വിഷയങ്ങൾ പ്രവാസികൾക്കിടയിൽ ചർച്ചക്കെടുക്കുക യാണ് ഫെസ്റ്റിന്റെ ഉദ്ദേശം. മലബാറിന്റെ മാപ്പിള കലകൾ കോർത്തിണക്കി മാപ്പിള മലബാർ കളോത്സവം ദി വോയേജിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ

വാര്‍ത്താസമ്മേളനത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്‌, ജയ് മസാല ആൻഡ് ഫുഡ്സ് എം ഡി വിജയ് വർഗീസ് മൂലൻ ,
ട്രഷറർ മുനീർ വാഴക്കാട്, ഓർഗനൈസിംഗ് സെക്രട്ടറി മുനീർ മക്കാനി, സ്പോർട്സ് വിംഗ് ചെയർമാൻ ഷക്കീൽ തിരൂർക്കാട്, ജനറൽ കൺവീനർ മൊയ്‌ദീൻ കുട്ടി പൊന്മള, കോ-ഓർഡിനേറ്റർ നൗഷാദ് ചക്കാല, ഹാരിസ് തലാപ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


Read Previous

ഏതെങ്കിലും സ്ത്രീകൾ ഫോട്ടോയിട്ടാൽ അതിലെത്ര ശതമാനം അവരുടെ ശരീരം ദൃശ്യമാണ് എന്ന കണക്കെടുത്ത് അവർ പണി തുടങ്ങും; സോസാപി ‘ അഥവാ ‘സോഷ്യൽ മീഡിയസദാചാര പോലിസ്’ പുരുഷ ഘടകത്തോട്

Read Next

റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »