ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് കാസര്‍ഗോഡ് ജില്ലാ കെ എം സി സി സംഘടിപ്പിക്കുന്ന “കൈസെന്‍” എന്ന പേരില്‍ 2024 നവംബർ 15 മുതൽ 2025 ഫെബ്രുവരി 14 വരെ നീണ്ടു നില്‍ക്കുന്ന ത്രൈമാസ ക്യാമ്പയിന്‍ വിവിധ പരിപാടികളോടെ നടത്തുമെന്ന് കെ എം സി സി ജില്ലാ ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പയിൻ നവംബര്‍ പതിനഞ്ചിന് വൈകീട്ട് 8.30ന് ബത്തയില്‍ നടക്കുന്ന ചടങ്ങില്‍ മുനവ്വറലി ശിഹാബ് തങ്ങൾ. ഉദ്ഘാടനം ചെയ്യും
“കൈസെന്‍” എന്ന ജാപ്പാനീസ് പദം, തുടർച്ചയായ മെച്ചപെടുത്തല്‍ എന്നര്‍ത്ഥം വരുന്നുവെന്നും. സംഘടനയുടെ പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റത്തിന് തുടക്കമിടുന്ന പരിപാടിയില്‍ കാസര്‍കോഡ് പ്രീമിയര്‍ ലീഗ് (ക്രിക്കറ്റ് ലീഗ്) സീസണ്‍ 2, ഡിസംബര്‍ 29നും, എക്സിക്യുട്ടീവ് ക്യാമ്പ് ഡിസംബര്‍ അഞ്ചിനും, വനിതാ കമ്മറ്റിയുടെ നേതൃത്വ ത്തില്‍ നടക്കുന്ന സ്തനാര്‍ബുധ ബോധവല്‍ക്കരണ ക്ലാസ്സ് , ചെര്‍ക്കുളം അബ്ദുള്ള മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്, സുപ്പെര്‍ സിംഗര്‍ മത്സരത്തിന്‍റെ ഗ്രാന്‍ഡ് ഫിനാലെ, പാചക മത്സരം, മൈലാഞ്ചി ഫെസ്റ്റ് എന്നിവ ഫെബ്രുവരി 14 ന് മുന്‍പായി വിവിധ കാലയളവില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി, ജനറൽ സെക്രട്ടറി അഷ്‌റഫ് മീപ്പിരി, ട്രഷറർ ഇസ്മായിൽ കാരോളം, ചെയർമാൻ അസീസ് അടുക്ക, വൈസ് പ്രസിഡന്റ് ടി.എ.ബി അഷ്‌റഫ് പടന്ന, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട: എന്നിവര്‍ പങ്കെടുത്തു.