Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെഎംസിസി ഖത്തർ സമീക്ഷ സർഗ്ഗ വസന്തം – 2023 ശ്രദ്ധേയമായി


ദോഹ: കെഎംസിസി ഖത്തർ കലാ – സാഹിത്യ – സാംസ്‌കാരിക വിഭാഗം സമീക്ഷ സർഗ്ഗ വസന്തം 2023 എന്ന ശീർഷകത്തിൽ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി. ഐസിസി അശോക ഹാളിൽ വെച്ച് നടന്ന സംഗമം കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ . അബ്ദുസ്സമദ് ഉത്ഘാടനം നിർവഹിച്ചു . മനുഷ്യ ജീവിതത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങളെ അനുഭവിപ്പി ക്കുന്ന ആവിഷ്കാരങ്ങളാണ് കഥകളെന്ന് ഉത്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു .

പ്രശസ്ത എഴുത്തുകാരനും , കഥാകൃത്തുമായ ഷിഹാബുദീൻ പൊയ്ത്തും കടവ് മുഖ്യാതിഥിയായിരുന്നു . മനസ്സിൽ നിന്ന് വരുന്ന ചിന്തകളിൽ നിന്നായിരിക്കണം കഥകളുടെ തുടക്കമെന്നും അനുഭവങ്ങളെ കഥകളുടെ ശക്തമായ ഏടുകളാക്കി മാറ്റണമെന്നും അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു .

കെഎംസിസി സ്റ്റേറ്റ് സെക്രെട്ടറി സലിം നാലകത്തിന്ടെ ‘സുഗന്ധക്കുപ്പികൾ ‘ എന്ന കഥാസമാഹാരത്തിൻ്റെ ഖത്തർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു . ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡന്റ് ഡോ സാബു KC പുസ്തകം ഏറ്റു വാങ്ങി . എഴുത്തുകാരനും സാമൂഹ്യ മാധ്യമ രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ സുബൈർ വാണിമേൽ പുസ്തക പരിചയം നടത്തി. സമീക്ഷ പ്രസിഡന്റ് മജീദ് നാദാപുരം അധ്യക്ഷനായിരുന്നു .

കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ് എ എം ബഷീർ , കെഎംസിസി സ്റ്റേറ്റ് ട്രഷറർ പി എസ് എം ഹുസൈൻ , ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ , സംസ്‌കൃതി കലാ സാഹിത്യ വിഭാഗം കൺവീനർ ബിജു പി മംഗലം , റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ തുടങ്ങിയവർ ആശംസകൾ നേർന്നു .

കെഎംസിസി സ്റ്റേറ്റ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ സലിം നാലകത്ത് മറുപടി പ്രസംഗം നടത്തി . സമീക്ഷ ജനറൽ കൺവീനർ സുബൈർ വെള്ളിയോട് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. സമീക്ഷയുടെ തീം സോങ് പ്രകാശനം ഹുസ്സൈൻ കടന്നമണ്ണ , എം ടി നിലമ്പൂർ , ജിപി ചാലപ്പുറം തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു .

തുടർന്ന് പാട്ടുകളും വിവിധ കലാ രൂപങ്ങളും കോർത്തിണക്കിയ കലാ വിരുന്നും അരങ്ങേറി . സമീക്ഷ ആക്ടിങ് കൺവീനർ ഇബ്രാഹിം കല്ലിങ്ങൽ സ്വാഗതവും വൈസ് ചെയർമാൻ വീരാൻ കോയ മനംകണ്ടത് നന്ദിയും പറഞ്ഞു . പ്രോഗ്രാം ഡയറക്ടർ ബഷീർ ചേറ്റുവ , പ്രോഗ്രാം കൺവീനർ റിയാസ് കുറുമ്പയിൽ , സമീക്ഷ വൈസ് ചെയർമാൻ മാരായ ജാഫർ ജാതിയേരി , അജ്മൽ ഏറനാട് , ഒ ടി കെ റഹീം , ഖാസിം അരികുളം , കൺവീനർമാരായ റിയാസ് ഒറവങ്കര , മുഹമ്മദ് മൊഗ്രാൽ , ഷംസുദ്ധീൻ വടകര , സുഫൈൽ ആറ്റൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി . ഷെഫീർ വാടാനപ്പള്ളി അവതാരകനായിരുന്നു .


Read Previous

രാജ്യത്ത് 63 പുതിയ കോവിഡ് രോഗികൾ കൂടി; ഗോവയിൽ 34 കേസുകൾ; കേരളത്തിൽ 6 

Read Next

നടൻ വിജയകാന്ത് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »