ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി 2024-25 TAZWEED ക്യാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 16,17 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി 2024 ഒക്ടോബറിൽ പ്രഖ്യാപിച്ച TAZWEED ക്യാമ്പയിൻ വിജയകര മായി നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രചരണത്തിന്റെ ഭാഗമായി ലോഗോ പ്രകാശനവും കോഴിക്കോട് ജില്ലാ മുസ്ലിം നേതാക്കളുടെ സാന്നിധ്യത്തിൽ ക്യാമ്പയിനിന്റെ ബ്രോഷർ പ്രകാശനവും മുന്‍ മാസങ്ങളില്‍ നടന്നിരുന്നു മണ്ഡലംതല ക്രിക്കറ്റ് ടൂർണമെന്റ്: ജില്ലയിലെ 11 മണ്ഡലങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ആവേശകരമായ ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 15 ഇന് സുലൈയിൽ വെച്ച് നടന്നിരുന്നു
നവംബർ 29ന് മോഡേൺ ഇന്റർനാഷനൽ സ്കൂളിൽ വെച്ച് നടന്ന ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഫെസ്റ്റിൽ 2,500-ലധികം കുട്ടികൾ പങ്കെടുത്തതായും. റിയാദിൽ കെഎംസിസി ജില്ലാ കമ്മിറ്റി വിജയകരമായി സംഘടിപ്പിച്ച ആദ്യ സ്കൂൾ ഫെസ്റ്റ് ആയിരുന്നു ഇതെന്നും ഭാരവാഹികള്‍ പറഞ്ഞു.
സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക കൂട്ടായ്മയ്ക്കുമായി സംഘടിപ്പിച്ച ലേഡീസ് ഫെസ്റ്റ്: പ്രശസ്ത അന്താരാഷ്ട്ര ട്രെയ്‌നർ റാഷിദ് ഗസ്സാലി നടത്തിയ ഈ കോഴ്സ് സംഘടനാ പ്രവർത്തകരുടെയും പ്രൊഫഷണലുകളുടെയും ജീവിത കാഴ്ചപ്പാടുകൾ ഉയർത്തുക ലക്ഷ്യമാക്കി നടത്തിയ പിആർപി കോഴ്‌സ് ഏറെ ശ്രദ്ധപിടിച്ചു പറ്റി. ഫെബ്രുവരി 14ന് റിയാദിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഈ കോഴ്സിന്റെ കൺവോക്കേഷൻ നടക്കും.
വരാനിരിക്കുന്ന മാസങ്ങളില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇന്റർനാഷനൽ ബാഡ്മിന്റൺ ടൂർണമെന്റ്: 2025 ജനുവരി 16.17 തീയതികളിൽ നടക്കും മിഡില്‍ഈസ്റ്റിലെ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള 300ഓളം അന്തർദേശീയ ബാഡ്മിന്റൺ പ്ലെയേഴ്സ് മാറ്റുരക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് എക്സിറ്റ് 18ൽ ഉള്ള ഗ്രീൻ ക്ലബിൽ വെച്ച് നടക്കും സിംസാറുൽ ഹഖ് ഹുദവി, ഹുസൈൻ മടവൂർ, കെ.എം. ഷാജി തുടങ്ങിയ പ്രമുഖർ പങ്കെടുത്തുകൊണ്ടുള്ള ഐക്യസമ്മേളനം, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും ബിസിനസിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ക്ലാസ്സൂം ഉൾക്കൊള്ളുന്ന റിയാദിലെ പ്രമുഖരായിട്ടുള്ള 50 ബിസിനസ് കാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബിസിനസ് മീറ്റ് ഫെബ്രുവരി 14ന് നടക്കും. പ്രമുഖ ഇന്റർനാഷനൽ ബിസിനസ് ട്രെയിനർ റാഷിദ് ഗസ്സാലി പരിപാടിക്ക് നേതൃത്വം നൽകും.
മദാനിൽ ഏകീകരണവും ആത്മീയ സംവാദവും ലക്ഷ്യമാക്കിയ ഇഫ്താർ മീറ്റ് കഴിഞ്ഞ വർഷങ്ങളിലേത് പോലെ വിപുലമായി മാർച്ച് 7 വെള്ളിയാഴ്ച നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു സമാപനത്തോട് അനുബന്ധിച്ച് ഏപ്രിലിൽ കണ്ണൂരിന്റെ കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന പരിപാടിയില്‍ ദേശീയ, സംസ്ഥാന, ജില്ലാ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കും, ജൂൺ-ജൂലൈ മാസങ്ങളിൽ ജില്ലയിലെ 11 മണ്ഡലങ്ങളിൽ നിന്നുള്ള 11 നിർധരരായ പെൺകുട്ടികൾക്ക് കണ്ണൂരിൽ വെച്ച് സമൂഹ വിവാഹം ക്യാമ്പയിനിന്റെ ഭാഗമായി നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു
വാര്‍ത്താസമ്മേളനത്തില്‍ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പെരുമ്പ, കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി മുക്താർ പി ടി പി , പ്രസിഡന്റ് അൻവർ വാരം തുടങ്ങിയവർ പങ്കെടുത്തു.