ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : പ്രവാസത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് തിരിക്കുന്ന കെഎംസിസി തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് ഷൗക്കത്ത് അലി പലപ്പിള്ളിക്ക് യാത്രയയപ്പും, പ്രവർത്തക സംഗമവും നടത്തി. ബത്ത കെഎംസിസി ഓഡിറ്റോറിയത്തിൽ ജില്ല കമ്മറ്റി ജന സെക്രട്ടറി കബീർ വൈലത്തൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ ഉദ്ഘാടനം നിർവഹിച്ചു

രണ്ടുപതിറ്റാണ്ടിലേറെ റിയാദിൽ ഉണ്ടായ അദ്ദേഹം കെഎംസിസിക്ക് ഒരു മുതൽ കൂട്ടായിരുന്നു എന്നും, സംഘടനയെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹി ക്കുകയും, തൻ്റെ ഉറച്ച നിലാപാടുകളിലൂടെ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും, നിരാലംബരായവരെ ഏറെ സ്നേഹത്തോടെ ചേർത്ത് പിടിക്കുകയും, ഇസ്‌ലാമിക് സെന്ററിന്റെ പ്രവർത്തകനായി ഇസ്‌ലാമിക പ്രബോധനരംഗത്തും നന്മയുടെ വാതായനങ്ങൾ തുറന്ന് വ്യക്തി മുദ്ര പതിപ്പിച്ച മഹൽവ്യക്തിത്വമാണ് ഷൗക്കത്തലി സാഹിബിൻ്റേതെന്ന് ഉദ്ഘടനം നടത്തിക്കൊണ്ട് അബ്ദുൽ സലാം സാഹിബ് പറഞ്ഞു
സെൻട്രൽ കമ്മറ്റി ചെയർമാൻ അബ്ദുസലാം സാഹിബ് മൊമെൻ്റോ കൈമാറി, ജില്ലാ കമ്മറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ ചെയർമാൻ അബ്ദുൾ ഖാദർ വേന്മനാട് എന്നിവർ ചേർന്ന് കൈമാറി.
യോഗത്തിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി മുജീബ് ഉപ്പട, അബ്ദുൽ കാദർ വെന്മേനാട്, ഉമർ ഫാറൂഖ്, ബഷീർ ചെറുവത്താണി, ഹിജാസ് തിരുനല്ലൂർ, മുഹമ്മദ് കുട്ടി ചേലക്കര, ഷാഹിദ് കരുകമാട്, ഉമർ ചളിങ്ങാട്, നിസാർ മരുതയൂർ, നാസർ ആറ്റുപ്പുറം തുടങ്ങി യവർ സംസാരിച്ചു. അൻഷാദ് കയ്പമംഗലം സ്വാഗതവും, ഷിഫ്നാസ് ശന്തിപുരം ഖിറാഅ ത്തും, മുഹമ്മദ് ഷാഫി വടക്കേക്കാട് നന്ദിയും രേഖപ്പെടുത്തി.
