തൃശൂർ: റിയാദ് KMCC സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി യിൽ അംഗമായിരിക്കെ രണ്ട് മാസം മുമ്പ് റിയാദിൽ വെച്ച് മരണപ്പെട്ട പൈങ്കണ്ണിയൂർ കൈതമുക്ക് കാരപ്പുറത്ത് ഹാശിം എന്നവരുടെ ആശ്രിതർക്ക് പദ്ധതി വിഹിതമായ പത്ത് ലക്ഷം രൂപയും, വിവിധ മണ്ഡലങ്ങളിലെ നിർദ്ധരരായ കുടുംബങ്ങൾക്കുള്ള റമദാൻ റിലീഫും കൈമാറി. ‘

തൃശൂർ ജില്ലാ മുസ്‌ലിം ലീഗ് ആസ്ഥാനമായ സീതി സാഹിബ് സ്മാരക സൗധം ഓഡിറ്റോറിയത്തിൽ റിയാദ് KMCC സെൻട്രൽ കമ്മിറ്റി വർക്കിംഗ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും ആയ അഡ്വ മുഹമ്മദ് ഗസ്സാലി, റിയാദ് KMCC മുൻ ജില്ലാ പ്രസിഡൻ്റ് നൗഷാദ് വൈലത്തൂർ, മുൻ വൈസ് പ്രസിഡണ്ട് സകരിയ്യാ വാടാനപ്പള്ളി, ചേലക്കര മണ്ഡലം KMCC ജനറൽ സെക്രട്ടറി ഉസ്മാൻ വരവൂർ, അയ്യൂബ് വരവൂർ, അക്ബർ വെന്മേനാട്, നവാസ് കാട്ടൂർ, മുസ്തഫ കിള്ളിമംഗലം, അബ്ദുൽ ഹമീദ് കിള്ളിമംഗലം, അബ്ദുൽ മജീദ് വാടാനപ്പള്ളി, യൂസഫ് പൈങ്കണ്ണിയുർ, അബ്ദുൽ ഹഖ് (അൽ അയിൻ കെഎംസിസി) , പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. അഡ്വ മുഹമ്മദ് ഗസ്സാലി സ്വാഗതവും, ഉസ്മാൻ തളി നന്ദിയും രേഖപ്പെടുത്തി.