ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഹ്രസ്വ സന്ദർശനാർഥം ദമാമിലെത്തി, കെ.എം.സി.സി കാസർകോട് കമ്മിറ്റി അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി കാസർകോട് കമ്മിറ്റിക്ക് വേണ്ടി മണ്ഡലം ട്രഷറർ ബക്കർ മിഹ്റാജിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകിയാണ് സ്വീകരിച്ചത്.

മണ്ഡലം ജനറൽ സെക്രട്ടി ജമാൽ ആലംപാടി, ഹാഷിം പട് ല, ഫിറോസ് തളങ്കര, മുനീർ പടിഞ്ഞാർമൂല, ഷഫീഖ് പട് ല, നിഹാൽ ചൗക്കി, ഖാദർ തളങ്കര, പി.എം.എ ഖാദർ, ഖലീൽ തളങ്കര, ഹുസൈൻ ഉളയത്തെടുക്ക, അനീസ് തളങ്കര, ഇബ്രാഹിം കോട്ട എന്നിവർ സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു.
