Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കലാഭവൻ മുഹമ്മദ് ഹനീഫിന്റെയും, സത്താർ കായംകുളത്തിന്റെയും നിര്യാണത്തിൽ, കൊച്ചി കൂട്ടായ്മ റിയാദ്’ അനുശോചിച്ചു


റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറ സാനിധ്യവും റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ ചെയർമാനും മലയാളി സമൂഹിക സംസ്കാരിക പ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ കൊച്ചി കൂട്ടായ്മ റിയാദ് അനുശോചനം രേഖപ്പെടുത്തി.

നടനും മിമിക്രി കലാകാരനുമായ കലാഭവൻ മുഹമ്മദ് ഹനീഫിന്റെ നിര്യാണത്തിൽ കൊച്ചി കൂട്ടായ്മ റിയാദ് അനുശോചിച്ചു. കൊച്ചി മട്ടാഞ്ചേരിയിൽ ജനിച്ച ഹനീഫ് മിമിക്രി കലാകാരനായി തന്റെ കലാജീവിതം ആരംഭിച്ച് പിന്നീട് നാടകരംഗത്തും തിളങ്ങി. കൊച്ചിയിലെ കലാഭവൻ എന്ന പെർ ഫോമിംഗ് ആർട്‌സ് പഠന കേന്ദ്രത്തിൽ ചേർന്ന് മിമിക്രി ട്രൂപ്പിലെ പ്രമുഖനായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത്. 1991-ൽ ചെപ്പുകിലുക്കണ്ണ ചങ്ങാതിയിലൂടെ അഭിനയരംഗത്തെത്തിയ കലാഭവൻ ഹനീഫ് മലയാളത്തിൽ 150-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സ്റ്റേജ് ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

റിയാദ് ബത്തയിലെ പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷാജി. കെ. ബി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ജിനോഷ് അഷ്‌റഫ്‌, ട്രഷറർ റഫീഖ് കൊച്ചി, എക്സിക്യൂട്ടീവ് അംഗങ്ങളായ ആർട്സ് കൺവീനർ ജലീൽ കൊച്ചി കലാഭവൻ ഹനീഫുമായുള്ള ഓർമ്മകൾ പങ്കിട്ടു. റിയാസ്, സാജിദ്, ഷാജി, തൻവീർ, ഹസീബ്, നിസാർ, ഹാഫിസ്, ഷഹീൻ, അഷ്‌റഫ്‌. എം. എസ്. എഫ് കൺവീനർ മുഹമ്മദ് ഷഹീൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. .


Read Previous

കേരളം ഒരു വിശാല ജൈവ മ്യൂസിയം ആകാതിരിക്കട്ടെ’: കേരളീയത്തെയും നവകേരള സദസിനെയും വിമര്‍ശിച്ച് കെ.സി.ബി.സി

Read Next

സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു; കുഞ്ഞിമോൻ കാക്കിയ പ്രസി, അഷ്‌റഫ് വേങ്ങാട്ട് ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »