ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പെർത്തിൽ ടെസ്റ്റ് കരിയറിലെ 30ാം സെഞ്ച്വറി നേടി വിരാട് കോഹ്‍ലി. ഓസ്ട്രേലി യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പുറത്താകാതെ 100 റൺസടിച്ച് സൂപ്പർ താരം. ഒപ്പം റെക്കോർഡ് നേട്ടങ്ങളും പതിവു പോലെ താരത്തിന്റെ പേരിലായി.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയിൽ കോഹ്‍ലി ഓസ്ട്രേലിയൻ ഇതിഹാസം ഡോണാൾഡ് ബ്രാഡ്മാനെ മറികടന്നു. പട്ടിക യിൽ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാം സ്ഥാനത്ത്. സച്ചിന്റെ പോരിൽ 49 സെഞ്ച്വറികൾ. ബ്രാഡ്മാന് 29 ശതകങ്ങൾ.
ടെസ്റ്റ് ക്രിക്കറ്റിൽ 30, അതിൽ കൂടുതൽ സെഞ്ച്വറികളുള്ള താരങ്ങളുടെ എലൈറ്റ് പട്ടികയിൽ ഇനി കോഹ്‍ലിയും. ഈ പട്ടികയിലും സച്ചിനാണ് മുന്നിൽ. രാഹുൽ ദ്രാവിഡ് (36), സുനിൽ ഗാവസ്കർ (34) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്ത് ഇനി കോഹ്‍ലി.
ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന അനുപമ നേട്ടം ഇനി കോഹ്‍ലിക്ക്. ഓസീസ് പിച്ചിൽ കോഹ്‍ലിയുടെ ശതക നേട്ടം ഏഴായി. സച്ചിന് ആറ് സെഞ്ച്വറികൾ. ഗാവസ്കർക്ക് 5.
ഓസ്ട്രേലിയൻ മണ്ണിൽ എല്ലാ ഫോർമാറ്റിലുമായി കോഹ്‍ലിക്ക് 10 സെഞ്ച്വറികൾ. ഓസീസ് മണ്ണിൽ എല്ലാ ഫോർമാറ്റിലുമായി ഇത്രയും സെഞ്ച്വറികൾ നേടുന്ന ആദ്യ സന്ദർക ബാറ്ററെന്ന നേട്ടവും ഇനി കോഹ്‍ലിക്ക് സ്വന്തം.
16 മാസങ്ങൾക്ക് ശേഷമാണ് കോഹ്‍ലി ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. 143 പന്തുകൾ നേരിട്ടാണ് കോഹ്‍ലി ശതകത്തിലെത്തിയത്. 8 ഫോറും 2 സിക്സും കോഹ്‍ലി തൂക്കി.