കൊണാര്‍ക്ക് ചക്ര, നളന്ദ, സബര്‍മതി..; ജി20 വേദിയില്‍ തെളിയുന്ന പശ്ചാത്തലങ്ങള്‍| മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് ലോകനേതാക്കള്‍


ലോകത്തിലെ ഏറ്റവും വലിയ ജി-20 പരിപാടികളിലൊന്നിന് സാക്ഷ്യം വഹിക്കുക യാണ് ഭാരത് മണ്ഡപം. ജി-20 ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഇന്ന് രാഷ്ട്രത്തലവ ന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. യോഗത്തിന് മുമ്പ്, എല്ലാ ജി 20 രാജ്യങ്ങളിലെയും നേതാക്കള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്ഘട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഖാദി അംഗവസ്ത്രം അണിഞ്ഞ് മോദി എല്ലാവരെയും സ്വീകരിച്ചു.

വിദേശ അതിഥികളെ അഭിവാദ്യം ചെയ്യാന്‍ രാജ്ഘട്ടില്‍ മോദി നില്‍ക്കുന്ന സ്ഥലത്തിന് പിന്നില്‍ സബര്‍മതി ആശ്രമത്തിന്റെ മാതൃക ദൃശ്യമായിരുന്നു.ആദ്യം അതിഥികളെ ഖാദി വസ്ത്രം അണിയിച്ച് സ്വീകരിച്ച മോദി പിന്നീട് സബര്‍മതി ആശ്രമത്തെക്കുറിച്ച് വിശദീകരിച്ചു.സബര്‍മതി ആശ്രമത്തിലെ കുടിലില്‍ നിന്നാണ് ഇന്ത്യയെ മോചിപ്പി ക്കാന്‍ മഹാത്മാഗാന്ധി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രസ്ഥാനം ആരംഭിച്ചത്. സബര്‍ മതി ആശ്രമം ഇന്ത്യയെ സ്വതന്ത്രമാക്കിയ ആദര്‍ശത്തിന്റെ ഭവനമായി മാറി.സബ ര്‍മതി ആശ്രമം ഇന്ന് പ്രചോദനത്തിന്റെയും മാര്‍ഗനിര്‍ദേശത്തിന്റെയും ഉറവിട മായാണ് കണക്കാക്കുന്നത്.

ശനിയാഴ്ച, ജി 20 ഉച്ചകോടിയില്‍ വിദേശ നേതാക്കളെ സ്വാഗതം ചെയ്യുമ്പോള്‍ മോദിക്ക് പിന്നില്‍ ഒഡീഷയിലെ പ്രശസ്തമായ കൊണാര്‍ക്ക് ക്ഷേത്രത്തിലെ സൂര്യ ചക്രം ദൃശ്യ മായിരുന്നു. കൊണാര്‍ക്ക് സൂര്യക്ഷേത്രത്തെക്കുറിച്ചും ചക്രത്തെക്കുറിച്ചും പ്രധാന മന്ത്രി അതിഥികളോട് വിശദീകരിച്ചിരുന്നു.

അതേ സമയം ഭാരതമണ്ഡപത്തില്‍ സംഘടിപ്പിച്ച രാഷ്ട്രപതിയുടെ അത്താഴവിരു ന്നില്‍ പശ്ചാത്തലം മറ്റൊന്നായിരുന്നു. നളന്ദ സര്‍വകലാശാലയുടെ ചിത്രത്തിന് മുമ്പിലായിരുന്നു നേതാക്കളെ മോദി സ്വീകരിച്ചത്.ചില ജി20 നേതാക്കളോട് പ്രധാന മന്ത്രി സര്‍വകലാശാലയുടെ പ്രാധാന്യം പറയുന്നതും കാണാമായിരുന്നു.അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉള്‍പ്പെടെയുള്ള ജി 20 നേതാക്കളോട് പ്രസിഡന്റ് മുര്‍മു നളന്ദ സര്‍വകലാശാലയുടെ പ്രാധാന്യം വിശദീകരിച്ചു.പുരാതന ഇന്ത്യയുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണ് നളന്ദ സര്‍വ്വകലാശാല.


Read Previous

ദു​ബൈ ന​ൽ​കി​യ പ​രി​ശീ​ല​ന​ത്തി​ൽ ഫ്രാ​ൻ​സി​ൽ ച​രി​ത്ര​മെ​ഴു​തി മ​ല​പ്പു​റ​ത്തു​കാ​രി

Read Next

നിലയ്ക്കാത്ത സംഗീതത്തിന്‍റെ നിർമല തീരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »