Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം


റിയാദ് : കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  ഓണോത്സവം 2025 ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.എക്സിറ്റ 18 അൽ സഫ്‌വാ ഇസ്തിറാഹയിൽ വെച്ച് നടത്തിയ ഓണാഘോഷത്തിൽ സാംസ്കാരിക സമ്മേളനം സംഘടനാ ചെയർമാൻ ഡേവിഡ് ലുക്ക്‌ ഉത്ഘാടനം ചെയ്തു . പ്രസിഡന്റ് ശ്രീ. ജോജി തോമസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം അവതാരകനായി രജിത് വേദിയിലെത്തി.

എംകെ ഫുഡ്‌ മാനേജിങ് ഡയറക്‌ടർ ഷാനവാസ് മുനമ്പത്ത്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലിം കളക്കര, ഷുഹൈബ് ഏന്തയാർ, ജയൻ കുമാരനല്ലൂർ , ഫോർകാ ചെയർമാൻ റഹ്‌മാൻ മുനമ്പത്ത്, ബാസ്റ്റിൻ ജോർജ്, ഷെഫീർ , രാജേന്ദ്രൻ ,അബ്ദുൽ സലാം, ഷാജി മഠത്തിൽ, ബോണി ജോയ്, ബിബിൻ മണിമല, ഡെന്നി കൈപ്പനാനി, ബോബി, നിഷാദ്, റഫീഷ് അലിയാർ , ജെറി, അഷ്‌റഫ്‌.സികെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. 

വിവിധ കലാ കായിക മത്സരങ്ങളും ഗാനസന്ധ്യയും അരങ്ങേറിയ പരിപാടിയിൽ ബീറ്റസ് ഓഫ് റിയാദിന്റെ നേതൃത്വത്തിലുള്ള ചെണ്ട മേളം പരിപാടിയ്ക്ക് കൊഴുപ്പേകി. ജനറൽ സെക്രട്ടറി നൗഫൽ വിഎം സ്വാഗതവും, ട്രെഷറർ രാജേന്ദ്രൻ പാലാ പരിപാടിയ്ക്ക് കൃതജ്ഞതയും രേഖപ്പെടുത്തി.


Read Previous

പിഎംഫ് പൊന്നോണവും സൗദിയുടെ 95-ാമത് ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു

Read Next

അഴീക്കോടൻ രാഘവൻ അനുസ്മരണം സംഘടിപ്പിച്ച് കേളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »