ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കുവൈത്ത് സിറ്റി : : കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (KODPAK) ന്റെ നേതൃത്വ ത്തിൽ ‘നൈറ്റിങ്ങ്ഗൽ ഫെസ്റ്റ് 2025 ‘ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയയിൽ നടന്ന പരിപാടി
അഹമ്മദാബാദ് വിമാന ദൂരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടിയുള്ള മൗന പ്രാത്ഥനയോടെ ആരംഭിച്ച.കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിലെ പ്രമുഖ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുസോവന സുജിത് നായർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കാൻസർ അവബോധ സെമിനാർ, നഴ്സുമാർക്കുള്ള ആദരവ്, നഴ്‌സസ് ഡേ, ഉൾപ്പെടെ സാംസ്കാരിക പരിപാടികളും പരിപാടിയുടെ ഭാഗമായി നടന്നു.
ഭാരവാഹികളായ നിജിൻ ബേബി (പ്രസിഡൻ്റ്), ജിത്തു തോമസ് (ജനറൽ സെക്രട്ടറി), സുബിൻ പി ജോർജ്ജ് (ട്രഷറർ), സോണൽ ബിനു (വനിത ചെയർപേഴ്സൺ), പ്രജിത്ത് പ്രസാദ് (പ്രോഗ്രാം കൺവീനർ) സവിത രതീഷ് (പ്രോഗ്രാം കൺവീനർ), എന്നിവർക്ക് ഒപ്പം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.
