റിയാദ്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (KDPA ) വാർഷിക പരിപാടിയായ കോട്ടയം ഫെസ്റ്റ് 2023 യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സിനിമ താരം മനോജ് കെ ജയൻ റിയാദിൽ എത്തി.വിമാനത്താവളത്തിൽ ഭാരവാഹികൾ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി.

മെയ് 11വ്യാഴാഴ്ച വൈകിട്ട് 7 മണിമുതൽ എക്സിറ്റ് 30 ലെ നവ്റാസ് ഓഡിറ്റോറിയത്തിൽ ആണ് മനോജ് കെ ജയൻ,നസീർ സംക്രാന്തി, സുമി അരവിന്ദ്, സൗദി ഗായകൻ അഹ്‌മദ് സുൽത്താൻ ,പോൾസൺ കൂത്താട്ടുകുളം, ഷജീർ പട്ടുറുമ്മൽ, പോൾസ്റ്റാർ,ഡാൻസ് ഗ്രൂപ്പ്, റിയാദിലെ കലാകാരന്മാർ എന്നിവർ പങ്കെടുക്കുന്ന വമ്പൻ പരിപാടി നടക്കുന്നത്.
കെ ടി പി എ യുടെ സുവനീർ പ്രകാശനം, സ്നേഹാദരവുകൾ അടക്കം വിപുലമായ വാർഷിക ആഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
റിപ്പോർട്ട് :ഷിബു ഉസ്മാൻ