കോയ ചേലാമ്പ്രക്ക് ജി എം എഫ് യാത്രയയപ്പ് നൽകി.


കോയ ചേലാമ്പ്രക്ക് ജി എം എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ഓര്‍മ ഫലകം നല്‍കി യാത്രയ്യപ്പ് നല്‍കുന്നു

റിയാദ്. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി കോഡിനേറ്റർ കോയ ചേലാമ്പ്രക്ക് പ്രവർത്തകർ യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഷാജി മഠത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി സി സി ചെയര്‍മാന്‍ റാഫി പാങ്ങോട് ആമുഖം പറഞ്ഞു.

കോയ ചേലാമ്പ്രക്ക് കമര്‍ ബാനു ടീച്ചര്‍ തന്‍റെ പുസ്തകം സമ്മാനമായി നല്‍കുന്നു

ആശംസകള്‍ നേര്‍ന്നുകൊണ്ട് എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറും, വിദ്യാഭ്യാസ വിദഗ്ധനുമായ ഡോക്ടർ ജയചന്ദ്രൻ. മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, സനില്‍ കുമാര്‍, നാഷണല്‍ കമ്മറ്റി ഭാരവാഹി ഹരികൃഷ്ണന്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹിക ളായ അഷറഫ് ചേലാമ്പ്ര, സുബൈർ കുമ്മില്‍, നൂറുദ്ദീൻ, ജി എം എഫ് വനിതാ കോര്‍ഡിനെറ്റര്‍ കമര്‍ ബാനു ടീച്ചര്‍, അബ്ദുല്‍ സലാം, ഹിബ അബ്ദുല്‍ സലാം ഷാനവാസ്. നിഷാദ്. റീന സുബൈര്‍, ഉണ്ണി കൊല്ലം എന്നിവര്‍ സംസാരിച്ചു.

പ്രവാസ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത നല്ല പ്രവര്‍ത്തനമായിരുന്നു ജി എം എഫുമായി ഉള്ളതെന്നും നാട്ടില്‍ കേരളഘടകം ജി എം എഫ് പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാകുമെന്നും യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് കോയ ചെലാബ്ര പറഞ്ഞു. ചടങ്ങിന് ജനറൽ സെക്രട്ടറി ടോം ചാമക്കാലയിൽ സ്വാഗതവും ഷാജഹാന്‍ പാണ്ട നന്ദിയും പറഞ്ഞു


Read Previous

അന്നം തരുന്ന നാടിന്‍റെ ദേശിയ ദിനത്തിൽ പ്രവാസി കലാ കൂട്ടായിമയിൽ പിറന്ന വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു.

Read Next

‘സിദ്ദിഖിന് സിം കാര്‍ഡും ഡോങ്കിളും എത്തിച്ചു, ഒളിവില്‍ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചെന്ന് അന്വേഷണ സംഘം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »