ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്‌മയായ ‘കോഴിക്കോടൻസ്’ ഇഫ്താർ സംഗമം സംഘടി പ്പിച്ചു. മലാസ് കാന്റീൻ ലോഞ്ച് – ലുലു റൂഫ്ടോപ് അരേനയിൽ നടന്ന സംഗമം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഉത്ഘാടനം ചെയ്തു. റമദാനിലെ ഇഫ്‌താർ സംഗമങ്ങൾ കേവലം വ്രതം അവസാനിപ്പിക്കനുള്ള ഒരു ചടങ്ങ് മാത്രമല്ല, മറിച്ച് സൗഹൃദത്തിന്റെയും സഹിഷ്ണുത യുടെയും മതസൗഹാർദത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് നൽകുന്ന സംഗമങ്ങളും കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അബ്ദുൽ ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം കൈമാറി. ആത്മീയ കരുത്തുനേടേണ്ടതിനോടൊപ്പം ആത്മപരിശോധനയും കൂടി നടത്തേണ്ട മാസമാണ് റമദാനെന്നും തനിക്കുചുറ്റുമുള്ളവരോടുള്ള ബാധ്യത കളെക്കുറിച്ച് സ്വയം തിരിച്ചറിവ് റമദാനിൽ നേടണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ചീഫ് ഓർഗ നൈസർ കെ.സി. ഷാജു അധ്യക്ഷനായിരുന്നു.

കോഴിക്കോടൻസ് ആറാം സീസൺ ലോഞ്ചിങ് സെറിമണിയോടനുബന്ധിച്ച് നടത്തിയ ഷോർട് വീഡിയോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫിജിന കബീറിനുള്ള സർട്ടിഫിക്കറ്റും സമ്മാനവും മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി വിതരണം ചെയ്തു.

രണ്ടാം സ്ഥാനം നേടിയ ശബ്‌നം ഷംസുദ്ധീന് ലത്തീഫ് തെച്ചിയും മൂന്നാം സ്ഥാനം നേടിയ അനീഷ റഹീസിന് മുനീബ് പാഴൂരും സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വി.കെ.കെ. അബ്ബാസിന് ബഷീർ പാരഗൺ, ഷാലിമ റാഫിക്ക് ഇബ്‌റാഹിം സുബ്ഹാൻ, ഫൈസൽ പാഴൂരിന് റാഫി കൊയിലാണ്ടി എന്നിവർ സർട്ടിഫിക്കറ്റ് കൈമാറി. ചടങ്ങിൽ മുൻ ചീഫ് ഓർഗനൈസർ ഹർഷദ് ഫറോക്ക്, അനിൽ മാവൂർ, മുഹമ്മദ് ഷാഹിൻ എന്നിവർ സംസാരിച്ചു. റയീസ് കെ പി, അബ്ദുൾ റഷീദ് പൂനൂർ, നിസാം ചെറുവാടി, അൻസാർ കൊടുവള്ളി, സി ടി സഫറുള്ള എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിഹാദ് കല്ലായി സ്വാഗതവും ആസിഫ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
