കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് മഹിളാവേദി യുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഗൈന ക്കോളജിസ്റ്റായ ഡോ: ശ്രീജയലളിത ജയപ്രകാശ് (MBBS,MD,DGO,MRCOG (UK), പ്രവാസിക ളിലെ സ്തനാർബുദവും, ഗൈനക്ക് രോഗങ്ങളും എന്ന വിഷയത്തിൽ തികച്ചും വിജ്ഞാന പ്രദമായ പ്രഭാഷണം നടത്തി. അസോസിയേഷന്റെ വിവിധ ഏരിയകളി ലുള്ള നിരവധി സ്ത്രീകളുടെയും കൗമാരക്കാരായ കുട്ടികളുടെയും സാന്നിധ്യംകൊണ്ട് ബോധവൽ ക്കരണ ക്ലാസ് ശ്രദ്ധേയമായി.

തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് വിശദമായി മറുപടി നൽകാനും അവരുമായി സംവദിക്കുവാനും ഡോക്ടർ സമയം കണ്ടെത്തി. ഫെബ്രുവരി 7 വെള്ളിയാഴ്ച അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ബോധവൽക്കരണ ക്ലാസിൽ മഹിളാവേദി പ്രസിഡണ്ട് ഹസീന അഷറഫ് അധ്യക്ഷത വഹിക്കുകയും മഹിളാവേദിയുടെ സ്നേ ഹാദരം ആയ മെമന്റൊ ഡോക്ടർക്ക് നൽകുകയും ചെയ്തു. രക്ഷാധികാരി നജീബ്. ടി കെ ബോധവൽക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡൻറ് അസോസിയേഷന്റെയും, മഹിളാവേദിയുടെയും പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി. കെ വി, ട്രഷറർ ഹനീഫ്. സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ സെമിനാറിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഒരുക്കിയ ഷുഗർ, ബ്ലഡ് പ്രെഷർ ചെക്കപ്പിന് ജാവേദ് ബിൻ ഹമീദ്, അനുഷ പ്രജിത്ത്, സിമിയബിജു എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി രേഖ. ടി എസ് സ്വാഗതവും രഗ്നാ രഞ്ജിത്ത് നന്ദി പ്രകാശനവും നടത്തി.


Read Previous

ഇസ്ലാഹി സെൻറർ അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Read Next

ഇന്ത്യയ്ക്ക് കരുത്തുറ്റ ഉത്പാദന അടിത്തറയാണ് വേണ്ടത്, പൊള്ളയായ വാക്കുകളല്ല: രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »