റഹീം മോചന സഹായ ഫണ്ട്: കോഴിക്കോടൻസ് 25 ലക്ഷം രൂപ നൽകും #Kozhikodence will pay Rs 25 lakh


റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി ജയിലിൽ കഴിയുന്ന അബ്ദുറഹീ മിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ 25 ലക്ഷം രൂപ നല്കാൻ തീരുമാനിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം സിറ്റിഫ്ലവർ മാനേജിങ് ഡയറക്ടർ അഹമ്മദ് കോയ ഉത്ഘാടനം ചെയ്തു.

റഹീം നിയമസഹായ സമിതി ജൊയിന്റ് കൺവീനർ മുനീബ് പാഴൂർ നിലവിലെ സഹചര്യങ്ങൾ വിശദീകരിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷനായിരുന്നു. അഡ്മിൻ ലീഡ് കെ സി ഷാജു സ്വാഗതം പറഞ്ഞു.

നിയമ സഹായ സമിതി ചീഫ് കോർഡിനേറ്റർ ഹസൻ ഹർഷദ്, സഹായ സമിതി കറസ്പോണ്ടന്റ് സഹീർ മുഹ്‌യുദ്ധീൻ, മുജീബ് മൂത്താട്ട്, അഡ്വ. അബ്ദുൽ ജലീൽ, മജീദ് പൂളക്കാടി, അക്ബർ വേങ്ങാട്ട്, ഫൈസൽ പൂനൂർ, മിര്‍ഷാദ് ബക്കർ, നിസാം ചേന്ന മംഗലൂർ, റിയാസ് കൊടുവള്ളി, മുസ്തഫ നെല്ലിക്കാപറമ്പ് തുടങ്ങിയവർ സംസാരിച്ചു.


Read Previous

ആയിരങ്ങൾ പങ്കെടുത്ത റിയാദ് കെഎംസിസി ഇഫ്താർ സംഗമം ശ്രദ്ധേയമായി #KMCC Iftar Sangam was remarkable

Read Next

39 ഡിഗ്രി വരെ, 11 ജില്ലകളില്‍ കൊടും ചൂട്; ഇന്നും കള്ളക്കടല്‍ പ്രതിഭാസം, കടലില്‍ കുളിക്കാന്‍ ഇറങ്ങരുത് #Black sea phenomenon, do not go down to bathe in the sea

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »