ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രകൃതി ദുരന്തങ്ങളിൽ യാതന അനുഭവി ക്കുന്നവർക്ക് മുപ്പത് ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുമെന്ന് കോഴിക്കോടൻസ് കൂട്ടായ്മ ഭാരവാഹികൾ റിയാദിൽ നടത്തിയ വാർത്താസമ്മേള നത്തിൽ പറഞ്ഞു
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കോഴിക്കോടൻസ് പ്രതിനിധികളുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ ദുരന്ത ബാധിത മേഖല യായ വിലങ്ങാട് പ്രദേശമാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുകയെന്നും. മാധ്യമങ്ങ ളിൽ നിന്നറിഞ്ഞതിനേക്കാൾ ദാരുണവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിൽ നിന്ന് ബോധ്യപ്പെട്ടതായും വയനാട് സന്ദർശന വേളയിൽ സ്ഥലം എംഎൽഎ ടി. സിദ്ദീഖുമായി സംഘാംഗങ്ങൾ ചർച്ചനടത്തിയെന്നും ഭാരവാഹികൾ പറഞ്ഞു.
ഇരു പ്രദേശങ്ങളിലെയും ദുരിതബാധിതരെയും കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച സംഘം വിവിധ സന്നദ്ധ, രാഷ്ട്രീയ, മത, സാംസ്‌കാരിക പ്രവർ ത്തകരുമായും പള്ളി ഭാരവാഹികളുമായും കൂടികാഴ്ച നടത്തിയ സംഘത്തിൽ ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീബ് പാഴൂർ, ഉമ്മർ മുക്കം, ഫാസിൽ വേങ്ങാട്ട്, നവാസ് ഓപ്പീസ് എന്നിവരുണ്ടായിരുന്നു ദുരിതാ ശ്വാസ ഫണ്ട് ശേഖരണ ഉദ്ഘാടനം സിറ്റി ഫ്ലവർ എം ഡി അഹ്മദ് കോയ നിർവഹിച്ചു. പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ ഫിനാൻസ് ലീഡ് ഫൈസൽ പൂനൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നതിന് കമ്മറ്റി രൂപീകരിച്ചു.
റാഫി കൊയിലാണ്ടി, വി.കെ,കെ. അബ്ബാസ്, കബീർ നല്ലളം, സഹീർ മുഹ്‌യുദ്ധീൻ, ഹസൻ ഹർഷദ് ഫറോക്ക്, റാഷിദ് ദയ, കെ.സി. ഷാജു, ഉമ്മർ മുക്കം, മുനീബ് പാഴുർ, അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ ബിൻ അഹ്മദ്, മുഹമ്മദ് ഷഹീൻ, ഫാസിൽ വേങ്ങാട്ട്, പികെ. റംഷിദ്, റിജോഷ് കടലുണ്ടി, അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, സി.ടി. സഫറുള്ള എന്നിവരാണ് മറ്റു അംഗങ്ങളെന്ന് ഭാരവാഹികൾ പറഞ്ഞു
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, ചമൽ, കോളിക്കൽ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തിര സഹായമായി 250 പേർക്കുള്ള ഭക്ഷണവും ഭക്ഷണ കിറ്റും നേരത്തെ ‘കോഴിക്കോടൻസ്’ വിതരണം ചെയ്തിരുന്നു. കട്ടിപ്പാറ പഞ്ചായ ത്ത് കോഴിക്കോടൻസിനെ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ അനുമോദിച്ചു. എക്‌സിക്യൂട്ടീവ് മെമ്പർ നവാസ് ഓപ്പീസ് പ്രശംസാ ഫലകം ഏറ്റുവാങ്ങി.
വാർത്താ സമ്മേളനത്തിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ, വെൽഫെയർ ലീഡ് റാഷിദ് ദയ, മുൻ ചീഫ് ഓർഗനൈസർ സഹീർ മുഹ്‌യുദ്ധീൻ, ഫൗണ്ടർമെമ്പർ മുനീബ് പാഴൂർ എന്നിവർ പങ്കെടുത്തു
