Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളെ കെപിസിസി പ്രഖ്യാപിച്ചു, ബിജു കല്ലുമല പ്രസിഡണ്ട്‌, റഹ്മാൻ മുനമ്പത്ത് ജനറൽ സെക്രട്ടറി


റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി പ്രഖ്യാപിച്ചു. ഒ.ഐ.സി.സി ചാർജുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ.പി എ സലിം എന്നിവർ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് കൈമാറിയ ലിസ്റ്റ് അംഗീകരി ച്ചതിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജുവാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഭാരവാഹികളായി ബിജു കല്ലുമല (പ്രസിഡന്റ്) റഹിമാൻ മുനമ്പത്ത് ( സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി) യാസിർ നായിഫ് (ട്രഷറർ) റഫീഖ് കൂട്ടിലങ്ങാടി, ഷാജി സോണ, നിസാമുദ്ദീൻ ,പ്രകാശ് നാദാപുരം (വൈസ് പ്രസിഡന്റുമാർ) അഡ്വ.എൽ.കെ അജിത്ത്, അശ്റഫ് അഞ്ചാലം, പ്രസാദ് കരു നാഗപള്ളി, സലീം അർത്തിയിൽ (ജന: സെക്രട്ടറിമാർ ) അനിൽ കുമാർ, നസീർ തുണ്ടിൽ, ലാലു ശൂരനാട്, ചൻസ റഹിമാൻ, മാള മുഹിയിദ്ദീൻ (സെക്രട്ടറിമാർ ) എന്നിവരാണ് ഭാരവാഹികൾ.

2023 -ഡിസംബറോടെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ സൗദി അറേബ്യയിലെ എല്ലാ റീജിയനുകളിലും ജില്ലാ കമ്മിറ്റികളും റീജിയണൽ കമ്മിറ്റികളും നിലവിൽ വന്നിരുന്നു. അവിടെ നിന്നും നാഷണൽ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ പട്ടിക ഒ.ഐ.സി.സി സൗദി അറേബ്യയുടെ ചുമതല യുള്ള കെ.പി സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ സലീം,അഡ്വ. പഴകുളം മധു എന്നിവർ കെ.പി സി.സി പ്രസിഡന്റ് കെ.സുധാകരന് നേരത്തെ സമർപ്പിച്ചിരുന്നു.

ഇതിന്റെ ഭാഗമായി കെ.പി.സി.സി സെക്രട്ടറിമാരായ ഇരുവരും 2024 ഡിസംബറിൽ സൗദി സന്ദർശി ക്കുകയും നേതാക്കളും പ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന പരിചയവും നേതൃ പാടവവും സ്വീകാര്യതയും കണക്കിലെടുത്താണ് സൗദി നാഷണൽ കമ്മിറ്റി ഭാരവാഹി പട്ടിക കഴിഞ്ഞ ദിവസം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയത്.


Read Previous

കരഞ്ഞാൽ കണ്ണീരൊപ്പാൻ ‘സുന്ദരന്മാർ’ ഓടിയെത്തും, ആശ്വസിപ്പിക്കും; ജീവനക്കാർക്കായി ‘ഹാൻസം വീപ്പിംഗ് ബോയ്’ സർവീസ്

Read Next

ദുരന്തബാധിതരുടെ പുനരധിവാസം സർക്കാറിലുള്ള പ്രതീക്ഷ അസ്തമിച്ചു, തുടർ പ്രക്ഷാഭ നടപടികളുമായി മുന്നോട്ടു പോകും: ടി.സിദ്ദീഖ് എം എൽ എ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »