Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി.


തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ കെ .സുധാകരന്‍  സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രി മാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുൻ തലവന്മാരുടെയും നാല്പത് മുതിർന്ന മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളു ടെയും ഫോൺ സംഭാഷണങ്ങൾ ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗസിസ് ഉപയോഗിച്ച് ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാ സ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്ന്‍ കെ പി സി സി പ്രസിഡണ്ട്‌ കെ.സുധാകരന്‍. ഫേസ് ബുക്ക്‌ കുറിപ്പിലാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദ ത്തില്‍ മിണ്ടാതിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്.
ഫേസ് ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രി മാരുടെയും മൂന്നു പ്രതിപക്ഷ നേതാക്ക ളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുൻ തലവന്മാരുടെയും നാല്പത് മുതിർന്ന മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളു ടെയും ഫോൺ സംഭാഷണങ്ങൾ ഇസ്രായേലി സോഫ്റ്റ്‌ വെയർ പെഗസിസ് ഉപയോഗിച്ച് ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാ സ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി
ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടി പുതിയ ഐ.ടി ഇന്റർമീഡിയറി റൂളുകൾക്കെതിരെ റിപ്പോർട്ട് എഴുതിയ തിന് ഐടി മന്ത്രിയെ പുറത്താക്കിയ നരേന്ദ്ര മോദി, പെഗാസസ് ചാരപ്പണിയെ മൂടിവെക്കാൻ ശ്രമിക്കുന്നത് എന്തിനാന്നെന്ന് എല്ലാവർക്കും അറിയാം.
പൗരന്മാരുടെ ഫോണുകളിൽ നിന്ന് ഡേറ്റ ചോർത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പ്രത്യക്ഷ മായി ഇടപെടൽ നടത്തുകയാണ്. സർക്കാർ സംവിധാനങ്ങൾക്ക് മാത്രം ആക്സസിബിലിറ്റി ഉള്ള “പെഗാ സസ്” എന്ന സ്പൈ സോഫ്റ്റ്വെയർ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപവർത്തകരുടേ യും ഫോൺ ചോർത്താൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണ്. അടിയന്തിരാ വസ്ഥയുടെ ഒരുക്കങ്ങളാണ് രാജ്യത്ത് ഷാ- മോദി കൂട്ടുകെട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.
സർക്കാരിൻ്റെ ഭരണപരാജയങ്ങളും ഗുരുതരമായ വീഴ്ച്ചകളും കച്ചവട താൽപര്യങ്ങളും തുറന്നു കാട്ടുന്നവരുടെ ഫോൺ സംഭാഷണം ഉൾപ്പെടെ ചോർത്തി അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് അധികാര ദുർവിനിയോഗവും ഗുണ്ടായിസ്സവുമാണ്. സിദ്ധാർഥ് വരദരാജനെയും, എം കെ വേണു വിനെയും പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ,ഇന്ത്യൻ മിലിറ്ററിയെക്കുറിച്ച് എഴുതുന്ന ഇന്ത്യ ടുഡേയിലെ സന്ദീപ് ഉണ്ണിത്താൻ, ഇന്ത്യൻ എക്സ്പ്രസ്സിൽ കാശ്മീരിനെക്കുറിച്ചെഴുതുന്ന മുസമ്മിൽ ജലീൽ, ഇലക്ഷൻ കവറേജ് ചെയ്യുന്ന
ഋധിക ചോപ്ര അങ്ങനെ ഫോൺ ചോർത്തിയത് ആരുടെയൊക്കെയാണ് എന്ന് പഠിച്ചാൽ ഈ ഫോൺ ചോർത്തൽ ഓപ്പറേഷന് പിന്നിലെ സർക്കാർ ലക്ഷ്യങ്ങൾ മനസിലാകും. ഇതാണ് 56 ഇഞ്ച് നെഞ്ചള വെങ്കിൽ, അതിന് ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്റെ വലിപ്പം എന്നേ പറയാനുള്ളൂ. ഇനി നരേന്ദ്ര  മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രമാണ്.


Read Previous

ഫോണ്‍ ചോര്‍ത്തല്‍: വരും ദിവസങ്ങളിൽ കൂടുതൽ ഉന്നതരുടെ പേരുവിവരം പുറത്തുവരുമെന്ന് മലയാളി മാധ്യമ പ്രവർത്തകൻ ജെ. ഗോപീകൃഷ്ണന്റെ വെളിപ്പെടുത്തൽ.

Read Next

ക്വാറന്റീൻ ഒഴിവാക്കുന്നതിന് ഇന്ത്യയിൽനിന്നുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണം എന്നത് നിബന്ധനയല്ല, രണ്ടു ഡോസും എടുത്ത ശേഷം ആ സർട്ടിഫിക്കറ്റിൽ മെഡിക്കൽ ഓഫീസറുടെ ഒപ്പും സീലും പതിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »